പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് ഇല്ല; എംകെ സ്റ്റാലിന് പിന്നാലെ പിണറായിയും, മമത പങ്കെടുക്കും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ ഗവന്ത് മാൻ എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയെന്നാണ് റിപ്പോർട്ട്. കേന്ദ്ര ബജറ്റിൽ അർഹമായ പരി ഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്കരണം.
യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം വ്യക്തമാക്കിയത് എം കെ സ്റ്റാലിനായിരുന്നു. സംസ്ഥാനത്തെ പൂർണമായും കേന്ദ്രസർക്കാർ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു തീരുമാനം. ഭരിക്കാൻ പിന്തുണ നൽകിയ പ്രാദേശിക പാർട്ടികളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കിൽ അദ്ദേഹത്തിന് അധികാരം രക്ഷിക്കാനാകും പക്ഷേ രാജ്യം രക്ഷിക്കാനാവില്ല എന്നും സ്റ്റാലിൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രബജറ്റിനെതിരെ തുറന്നടിച്ചത്. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റിൽ സ്വീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിമർശിച്ചത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പശ്ചിമബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. നാളെ നടക്കാനിരിക്കുന്ന യോഗത്തിനായി അവർ ദില്ലിയിലേക്ക് തിരിച്ചു. ആദ്യം മമതയും യോഗത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ താനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യോഗത്തിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.
'എൻ്റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ഞാൻ ശ്രമിക്കും. കൃത്യസമയത്ത് അവിടെ ഉണ്ടാകും. ഞങ്ങളുടെ നിലപാടുകൾ അറിയിക്കാൻ അനുവദിച്ചാൽ പ്രതികരിക്കും. അല്ലെങ്കിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോരും'. ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് അവർ പറഞ്ഞു. താനും ഹേമന്തപം എല്ലാവർക്കും വേണ്ടി യോഗത്തിൽ സംസാരിക്കുമെന്നും മമത വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ മമതയും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബജറ്റിൽ പശ്ചിമ ബംഗാൾ അടക്കം മറ്റ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എതിരെ കേന്ദ്രം വിവേചനം കാണിച്ചുവെന്നായിരുന്നു മമതയുടെ വിമർശനം.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications