Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്‍റെ അടുത്ത് ലക്ഷ്യം ക്രൈസ്തവര്‍

Pinarayi
കണ്ണൂര്‍: മലബാറിലെ മുസ്ലീങ്ങളെ ഇടത് പക്ഷത്തോട് അടുപ്പിച്ച സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കുടിയേറ്റ ക്രിസ്ത്യാനികള്‍. പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലത്തിലെ കുടിയേറ്റ കര്‍ഷകരെ ഒപ്പം നിര്‍ത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് 'മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിയ്ക്കും.' പാട്യം ഗോപാലന്‍ മെമ്മോറിയല്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍

ഒക്ടോബര്‍ 14 ന് 'ഹിസ്റ്ററി ഓഫ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്‍ കണ്ണൂര്‍ ഡിസ്ട്രിക്ട്' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങുകള്‍ക്കിടെയാണ് അടുത്ത ലക്ഷ്യം ക്രിസ്ത്യാനികളാണെന്ന് നേതാക്കള്‍ അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇക്കാര്യം പറഞ്ഞത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറത്തിറക്കി.

തിരുവിതാംകൂറില്‍ നിന്ന് മലബാറിലേയ്ക്ക് കുടിയേറിപാര്‍ത്തത് അഞ്ച് ലക്ഷത്തോളം ക്രൈസ്തവരാണ്. ഇവരെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധരാണ്.കാത്തലിക് പള്ളികളുടെ പ്രചാരണം കൊണ്ടാണ് ഇവര്‍ കമ്യൂണിസ്റ്റ് വിരുദ്ധരായതെന്ന് പി ജയരാജന്‍ പറഞ്ഞു. 'മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചും 16 ഏര്യാകമ്മിറ്റികള്‍ക്കുകീഴിലും മുസ്ലീം സംഘട രൂപവത്ക്കരിച്ചാണ് മുസ്ലീംങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സിപിഎം ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+