Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; ബിജെപിയുടേത് വന്‍ ഒരുക്കം

കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി അടുത്ത ഞായറാഴ്ച ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുക. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് ആരംഭിക്കുകയാണ്. കാസര്‍കോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍.

p

പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഉദ്ഘാടനം ചെയ്യുക യോഗി ആദിത്യനാഥും സമാന സമ്മേളനത്തില്‍ മുഖ്യാതിഥി അമിത് ഷായുമാകും എന്നാണ് വിവരം. ഇതോടെ ബിജെപി സമ്പൂര്‍ണമായും തിരഞ്ഞെടുപ്പ് മൂഡിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നു. സുരേന്ദ്രന്റെ യാത്രയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി 100 സ്വീകരണങ്ങളാണ് നല്‍കുക.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

നേരത്തെ ഈ മാസം 20ന് ആരംഭിക്കാന്‍ തീരുമാനിച്ച യാത്ര ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ സൗകര്യം പരിഗണിച്ചാണ് 21ന് യാത്ര ആരംഭിക്കുന്നത്. യാത്രയ്ക്ക് വിവിധ ജില്ലകളില്‍ നല്‍ക്കുന്ന സ്വീകരണങ്ങളില്‍ ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി തയ്യാറാക്കുന്ന പ്രകടനപത്രികയ്ക്ക് വേണ്ടി കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയെയും ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയിരുന്നു. പാര്‍ട്ടിയിലെ സംഘടനാതലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെപി നദ്ദ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+