നവംബര്‍ എട്ടിന് എട്ടിന്റെ പണി കിട്ടിയപ്പോള്‍ കോളടിച്ചത് സ്വൈപിങ് മെഷീനുകള്‍ക്ക്! ഇപ്പോള്‍ കഷ്ടകാലം
മുന്തിയ ഹോട്ടലുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാത്രം കണ്ടിരുന്ന സ്വൈപിങ് മെഷീനുകള്‍ നാട്ടിലെ തട്ടുകടകളില്‍ വരെ ഇടംപിടിച്ചു.
കോഴിക്കോട്: 2017 നവംബര്‍ എട്ടിന് ശേഷമാണ് ഇന്ത്യയില്‍ സ്വൈപിങ് മെഷീനുകള്‍ക്ക് നല്ലകാലം വന്നത്. മോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി മുഖേനയുള്ള പണമിടപാട് ബുദ്ധിമുട്ടായതോടെയാണ് സ്വൈപിങ് മെഷീന് താരമായത്.
അതുവരെ മുന്തിയ ഹോട്ടലുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാത്രം കണ്ടിരുന്ന സ്വൈപിങ് മെഷീനുകള്‍ നാട്ടിലെ തട്ടുകടകളില്‍ വരെ ഇടംപിടിച്ചു. എടിഎം കാര്‍ഡുള്ളവര്‍ സ്വൈപിങ് മെഷീന് ഉപയോഗിച്ച് എങ്ങനെ പണമിടപാട് നടത്താമെന്ന് പഠിച്ചു. സ്വൈപിങ് മെഷീനുകള്‍ക്കായി വ്യാപാരികള്‍ നെട്ടോട്ടമോടിയപ്പോള്‍ മെഷീന് നിര്‍മ്മാതാക്കള്‍ക്കും ചാകരയായി. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞതോടെ മിക്കയിടത്തും സ്വൈപിങ് മെഷീനുകള്‍ നോക്കുകുത്തിയായി മാറി.

മിക്ക സ്ഥാപനങ്ങളിലും...
നോട്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ 75 ശതമാനം വ്യാപാര സ്ഥാപനങ്ങളിലുംസ്വൈപിങ് മെഷീനുകള്‍ ഇടംപിടിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ, ഓട്ടോ, കാര്‍ ടാക്സി വാഹനങ്ങളിലുംസ്വൈപിങ് മെഷീന് സ്ഥാപിച്ചത് ആ സമയത്ത് വലിയ വാര്‍ത്തയാകുകയും ചെയ്തു. ആവശ്യത്തിന് മെഷീനുകള്‍ ലഭിക്കാനില്ലെന്നായിരുന്നു അന്ന് മിക്കവരും പരാതി പറഞ്ഞിരുന്നത്.

പണമിടപാട്...
2017 നവംബര്‍ വരെ വെറും 20 ശതമാനം പണമിടപാടുകള്‍ മാത്രമാണ്സ്വൈപിങ് മെഷീന് മുഖേന നടന്നിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്സ്വൈപിങ് മെഷീന് വഴിയുള്ള പണമിടപാട് 60 ശതമാനത്തിലെത്തി.

നോട്ട് നിരോധനം...
മോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ ഡിജിറ്റലായെന്നും, ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിച്ചെന്നുമാണ് നോട്ടുനിരോധനത്തെ അനുകൂലിച്ചവര്‍ അവകാശപ്പെട്ടിരുന്നത്. കറന്‍സി പണമിടപാട് ബുദ്ധിമുട്ടായതോടെയാണ് മിക്കവരും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ആരംഭിച്ചത്.

നോക്കുകുത്തി...
എന്നാല്‍ ആദ്യ മാസങ്ങളിലെ കുതിപ്പിന് ശേഷം സ്വൈപിങ് മെഷീന് ഉപയോഗിച്ചുള്ള പണമിടപാടില്‍ വന്‍ ഇടിവാണ് നേരിട്ടത്. ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലും സൈ്വപിങ് മെഷീനുകള്‍ പ്രദര്‍ശനവസ്തുവായി മാറി. മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെ മിക്കവരുംസ്വൈപിങ് മെഷീന് സേവനം അവസാനിപ്പിച്ചു.

പഴയപോലെ...
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരംസ്വൈപിങ് മെഷീന് ഉപയോഗിച്ചുള്ള പണമിടപാട് പഴയനിലയിലേക്കെത്തിയെന്നാണ് സൂചിപ്പിക്കുന്നത്. സ്വൈപിങ് മെഷീന് ഉപയോഗിച്ചിരുന്നവരില്‍ ഭൂരിഭാഗവും വീണ്ടും പഴയരീതിയിലുള്ള കറന്‍സി ഇടപാടിലേക്ക് തിരികെപോയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications