കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ എട്ടിന് എട്ടിന്‍റെ പണി കിട്ടിയപ്പോള്‍ കോളടിച്ചത് സ്വൈപിങ് മെഷീനുകള്‍ക്ക്! ഇപ്പോള്‍ കഷ്ടകാലം

മുന്തിയ ഹോട്ടലുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാത്രം കണ്ടിരുന്ന സ്വൈപിങ് മെഷീനുകള്‍ നാട്ടിലെ തട്ടുകടകളില്‍ വരെ ഇടംപിടിച്ചു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 2017 നവംബര്‍ എട്ടിന് ശേഷമാണ് ഇന്ത്യയില്‍ സ്വൈപിങ് മെഷീനുകള്‍ക്ക് നല്ലകാലം വന്നത്. മോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി മുഖേനയുള്ള പണമിടപാട് ബുദ്ധിമുട്ടായതോടെയാണ് സ്വൈപിങ് മെഷീന്‍ താരമായത്.

പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധം കത്തുന്നു! തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധം കത്തുന്നു! തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍

രണ്ട് അബോര്‍ഷന്‍! 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച തലശേരിക്കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി...രണ്ട് അബോര്‍ഷന്‍! 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച തലശേരിക്കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി...

അതുവരെ മുന്തിയ ഹോട്ടലുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാത്രം കണ്ടിരുന്ന സ്വൈപിങ് മെഷീനുകള്‍ നാട്ടിലെ തട്ടുകടകളില്‍ വരെ ഇടംപിടിച്ചു. എടിഎം കാര്‍ഡുള്ളവര്‍ സ്വൈപിങ് മെഷീന്‍ ഉപയോഗിച്ച് എങ്ങനെ പണമിടപാട് നടത്താമെന്ന് പഠിച്ചു. സ്വൈപിങ് മെഷീനുകള്‍ക്കായി വ്യാപാരികള്‍ നെട്ടോട്ടമോടിയപ്പോള്‍ മെഷീന്‍ നിര്‍മ്മാതാക്കള്‍ക്കും ചാകരയായി. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞതോടെ മിക്കയിടത്തും സ്വൈപിങ് മെഷീനുകള്‍ നോക്കുകുത്തിയായി മാറി.

ധോണിയും ദ്രാവിഡും തിരിഞ്ഞുനോക്കിയില്ല! ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയുടെ ടീമല്ല; ശ്രീശാന്ത്ധോണിയും ദ്രാവിഡും തിരിഞ്ഞുനോക്കിയില്ല! ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയുടെ ടീമല്ല; ശ്രീശാന്ത്

മിക്ക സ്ഥാപനങ്ങളിലും...

മിക്ക സ്ഥാപനങ്ങളിലും...

നോട്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ 75 ശതമാനം വ്യാപാര സ്ഥാപനങ്ങളിലുംസ്വൈപിങ് മെഷീനുകള്‍ ഇടംപിടിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ, ഓട്ടോ, കാര്‍ ടാക്‌സി വാഹനങ്ങളിലുംസ്വൈപിങ് മെഷീന്‍ സ്ഥാപിച്ചത് ആ സമയത്ത് വലിയ വാര്‍ത്തയാകുകയും ചെയ്തു. ആവശ്യത്തിന് മെഷീനുകള്‍ ലഭിക്കാനില്ലെന്നായിരുന്നു അന്ന് മിക്കവരും പരാതി പറഞ്ഞിരുന്നത്.

പണമിടപാട്...

പണമിടപാട്...

2017 നവംബര്‍ വരെ വെറും 20 ശതമാനം പണമിടപാടുകള്‍ മാത്രമാണ്സ്വൈപിങ് മെഷീന്‍ മുഖേന നടന്നിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍സ്വൈപിങ് മെഷീന്‍ വഴിയുള്ള പണമിടപാട് 60 ശതമാനത്തിലെത്തി.

നോട്ട് നിരോധനം...

നോട്ട് നിരോധനം...

മോദിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ ഡിജിറ്റലായെന്നും, ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിച്ചെന്നുമാണ് നോട്ടുനിരോധനത്തെ അനുകൂലിച്ചവര്‍ അവകാശപ്പെട്ടിരുന്നത്. കറന്‍സി പണമിടപാട് ബുദ്ധിമുട്ടായതോടെയാണ് മിക്കവരും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ആരംഭിച്ചത്.

നോക്കുകുത്തി...

നോക്കുകുത്തി...

എന്നാല്‍ ആദ്യ മാസങ്ങളിലെ കുതിപ്പിന് ശേഷം സ്വൈപിങ് മെഷീന്‍ ഉപയോഗിച്ചുള്ള പണമിടപാടില്‍ വന്‍ ഇടിവാണ് നേരിട്ടത്. ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലും സൈ്വപിങ് മെഷീനുകള്‍ പ്രദര്‍ശനവസ്തുവായി മാറി. മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെ മിക്കവരുംസ്വൈപിങ് മെഷീന്‍ സേവനം അവസാനിപ്പിച്ചു.

പഴയപോലെ...

പഴയപോലെ...

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരംസ്വൈപിങ് മെഷീന്‍ ഉപയോഗിച്ചുള്ള പണമിടപാട് പഴയനിലയിലേക്കെത്തിയെന്നാണ് സൂചിപ്പിക്കുന്നത്. സ്വൈപിങ് മെഷീന്‍ ഉപയോഗിച്ചിരുന്നവരില്‍ ഭൂരിഭാഗവും വീണ്ടും പഴയരീതിയിലുള്ള കറന്‍സി ഇടപാടിലേക്ക് തിരികെപോയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary
after noteban swiping machines demand increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X