കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികള്‍ക്ക് എന്തുപറ്റി? പെരുമ്പാവൂരിലും പ്രതിഷേധം, ഭക്ഷണം പോരെന്ന് പരാതി

  • By Desk
Google Oneindia Malayalam News

കൊച്ചി: കോട്ടയം പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്നും ഗുണമേന്മയില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. ബംഗാള്‍ കോളനിയിലെ പ്രതിഷേധം തണുപ്പിക്കാന്‍ പോലീസും ഉദ്യോഗസ്ഥരും ശ്രമിച്ചുവരികയാണ്. കേരള മോഡല്‍ ഭക്ഷണം വേണ്ട എന്ന് ഇവര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ചോറും പരിപ്പ് കറിയും എത്തിച്ചുനല്‍കി.

28

ചോറിന് പകരം ചപ്പാത്തിയാണ് വേണ്ടത് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല പരിപ്പ് കറി മേന്മയില്ലെന്നും അവര്‍ പരാതിപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. 3000ത്തിലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ചപ്പാത്തിയുണ്ടാക്കാന്‍ ആട്ടയും ചപ്പാത്തി മെഷീനും അവര്‍ക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പെരുമ്പാവൂരിലാണ്.

കഴിഞ്ഞ ദിവസം ചങ്ങനാശേരിക്കടുത്ത പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത് ഏറെ നേരം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 3500ഓളം തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തിയത്. നാട്ടിലേക്ക് പോകണമെന്നായിരുന്നു പ്രധാന ആവശ്യം. മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍ ഈ ആരോപണം കളക്ടര്‍ സുധീര്‍ ബാബു തള്ളി. മതിയായ ഭക്ഷ്യവസ്തുക്കള്‍ ഇവരുടെ താമസസ്ഥലത്തുണ്ടെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.

ഷോക്കിങ് വീഡിയോ!! യുപിയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ അണുവിമുക്തമാക്കുന്നത് ഇങ്ങനെഷോക്കിങ് വീഡിയോ!! യുപിയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ അണുവിമുക്തമാക്കുന്നത് ഇങ്ങനെ

ശനിയാഴ്ച വരെ ഇവര്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ദില്ലിയിലും മറ്റും തൊഴിലാളികളെ വാഹനത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ കണ്ടതാകാം പുതിയ പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു. വല്ല സമ്മര്‍ദ്ദവും സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ല. എല്ലാ സൗകര്യവും താമസസ്ഥലത്ത് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. തൊഴിലാളികള്‍ കൂട്ടത്തോടെ നടുറോഡില്‍ കുത്തിയിരുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി. കൂടുതല്‍ പോലീസിനെ എത്തിച്ചാണ് പായിപ്പാട്ടെ പ്രശ്‌നം പരിഹരിച്ചത്.

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

പായിപ്പാടെ സമരത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ചില അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. തൊഴിലാളികളെ നാട്ടില്‍ പോകാന്‍ ചിലര്‍ പ്രേരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.

English summary
After Payippadu, Migrant Workers Protest at Perumbavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X