ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണം; പടു കുഴിയിലേയ്ക്കോ ജനങ്ങൾ ?
ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണം; പടു കുഴിയിലേയ്ക്കോ ജനങ്ങൾ ?
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് കൂട്ടണം എന്ന ആവശ്യവുമായി ഓട്ടോ - ടാക്സി അസോസിയേഷൻ. 5 രൂപയെങ്കിലും നിലവിൽ ഉളളതിനേക്കാൾ കൂട്ടി 30 ൽ എത്തിക്കണം എന്നാണ് ഓട്ടോ - ടാക്സി അസോസിയേഷന്റ ആവിശ്യം.
സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ്സ് ഉടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

കോവിഡ് നിയന്ത്രണളിൽ നിന്നും ഇളവുകൾ ലഭിച്ച് തുടങ്ങിയതോടെ ടൂറിസ്റ്റ് വാഹനങ്ങളും നിരക്ക് കൂട്ടി ഓടി തുടങ്ങിയതായുളള റിപ്പോർട്ടുകളും ഉണ്ട്.

നിലവിൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ടാക്സിയുടെ മിനിമം നിരക്ക് എന്നത് 175 രൂപ ആണ്. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. എന്നാൽ, നിലവിൽ ഓട്ടോ മിനിമം നിരക്ക് എന്നത് 25 രൂപയാണ്. കിലോമീറ്ററിന് പിന്നീടുള്ള നിരക്ക് 12 രൂപയിലും. അതേസമയം, നാല് ചക്ര ഓട്ടോ റിക്ഷയ്ക്ക് മിനിമം നിരക്ക് എന്നത് 30 രൂപയാണ്.
നിത്യേന ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾക്കും രൂക്ഷമായ വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് ജനം. അതിനിടയിലാണ് ഇത്തരത്തിലുളള ആവിശ്യവുമായി അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ കൂട്ടിയത്.

മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപ എന്ന നിലയിലാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വൻ വില കൂടിയിരുന്നു. അതേസമയം, 2018 ഡിസംബറിൽ ഡീസൽ വില എന്നത് 72 രൂപയാണ്. ഒപ്പം പെട്രോൾ വില എന്നത് 76 രൂപയും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുമ്പ് ബസ് ചാർജ് കൂട്ടിയത്. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കുകയാണ് അന്ന് ചെയ്തത്. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു.

തുടരെ തുടരെയുളള ഇന്ധന വിലയിൽ പെട്രോളിന് നൂറ് കടക്കുന്ന സാഹചര്യം ഉണ്ടായി. കഴിഞ്ഞ ദിവസത്തെ തന്നെ വില 105 രൂപയിൽ എത്തി. ഡീസലിന് 92 രൂപയോളവും എത്തി. രണ്ടിനും വില നൂറ് കടന്നതും, ദീപാവലിക്ക് മുമ്പായി നികുതി കുത്തനെ കുറഞ്ഞിരുന്നു.
പച്ചക്കറിക്കും പലചരക്ക് സാധനങ്ങൾക്കും സംസ്ഥാനത്ത് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബസ് ചാർജും കൂടാൻ പോവുകയാണ് എന്ന കാര്യം വ്യക്തമാണ്. അതിനിടെ ബസ്സ് ഉടമകൾ ഇന്ന് വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. മന്ത്രിയുമായി ചർച്ച ചെയ്ത് മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് സാധ്യത.

ഇന്ധന വിലക്കയറ്റം ഉണ്ടാക്കുന്ന ബാധ്യതയ്ക്ക് പുറമെ, വെള്ളം - വൈദ്യുതി നിരക്കുകളും ഉയരാൻ പോകുകയാണെന്ന പ്രഖ്യാപനങ്ങൾ നേരത്തേ തന്നെ വന്നിരുന്നു. അതിനിടെയാണ് ബസ് ചാർജ് വർദ്ധന. ഇന്ന് വൈകീട്ടാണ് ബസ്സുടമകളുമായി ഗതാഗതന്ത്രി ആന്‍റണി രാജുവിന്‍റെ ചർച്ച. മിനിമം നിരക്ക് 10 രൂപയാക്കാമെന്ന ഉറപ്പ് നേരത്തെ നൽകിയതാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർധന എങ്ങനെ വേണമെന്നതിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.
Recommended Video

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് ബസ് നിരക്ക് വർദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. കൊവിഡ് പ്രതിസന്ധി കാരണം ഇത് നടപ്പാക്കാൻ വൈകിയെന്ന് മാത്രം. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വർദ്ധിക്കുമെന്നുറപ്പാണ്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications