കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ പെയ്‌തതോടെ നഗരത്തിൽ മാലിന്യങ്ങള്‍ നിറഞ്ഞ് കാഞ്ഞങ്ങാട് നഗരം നാറുന്നു

Google Oneindia Malayalam News

കാഞ്ഞങ്ങാട്: മഴ പെയ്‌തതോടെ നഗരത്തിൽ മാലിന്യങ്ങള്‍ നിറഞ്ഞ കുഴികളും മത്സ്യമാംസാവശിഷ്ടങ്ങളും വ്യാപകം. കഴിഞ്ഞ 2 ദിവസവുമായി നഗരത്തിൽ കനത്ത മഴയായിരുന്നു. ഇതെ തുടർന്നാണ് ചെറിയ ചെറിയ കുഴികളിലെല്ലാം വെളളം കെട്ടിനിന്ന് മാലിന്യം അടിയുന്നത്. കുഴികളിൽ മാത്രമല്ല ഓടകളിലും മാലിന്യം കെട്ടിക്കിടക്കുകയാണ് പുഴുവരിക്കുന്ന മാലിന്യവും മാംസാവശിഷ്ടം കെട്ടികിടക്കുന്ന ഓവുചാലുകളും കാരണം ആളുകൾക്ക് മാര്‍ക്കറ്റിനടുത്തുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

മൽസ്യ മാർക്കറ്റിലെ തൊഴിലാളിലേക്ക് മൂക്കുപൊത്തി പണിയെടുക്കേണ്ട അവസ്ഥയാണ് . നിത്യേന നിരവധി ആളുകളാണ് ഇതുവഴി കടന്നു പോകുന്നത്. മൽസ്യം വാങ്ങാൻ മാത്രമല്ല റെയിൽവേ സ്റേഷനിലേക്കും നിരവധിയാളുകൾ ഇതുവഴി കടന്നുപോകറുണ്ട്. ഇനി മഴ കൂടുന്നതോടെ രോഗങ്ങളും കൂടും എന്നതിന് സംശയമില്ല. മത്സ്യ മാർക്കറ്റ് കെട്ടിടത്തിന് പുറത്താണ് വലിയ കുഴിയില്‍ മലിനജലം കെട്ടിക്കിടക്കുന്നത്. ഓവുചാലിലൂടെ മലിന ജലം മാർക്കത്തിന്റെ അകത്തേക്ക് കയറി മൽസ്യ വിൽപന നടത്തുന്ന സ്ഥലത്ത് പുഴുക്കള്‍ പരക്കുന്നുണ്ട്.

kasarcode

മാലിന്യ സംസ്‌കരണത്തിന് ഒരു പ്ലാന്റ് സ്ഥാപിച്ചതല്ലാതെ അവിടെ പ്രവര്‍ത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ല. ഓവുചാലുകളിലെ വെള്ളവും അറവുശാലയിലെ മലിനജലവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്.ഇതിന് മുമ്പ് എല്ലാ മാസവും മാലിന്യം നീക്കാൻ നഗരസഭയില്‍ നിന്ന് ലോറികള്‍ എത്തിയിരുന്നു. ഇപ്പോള്‍ ലോറികള്‍ വന്നാല്‍ തന്നെ മുന്‍ഭാഗത്തെ മാലിന്യങ്ങള്‍ മാത്രമാണ് കയറ്റിക്കൊണ്ടുപോകുന്നത്.

അതുകാരണം മാലിന്യം കുന്നുകൂടി ദുർഗന്ധം കൊണ്ട് മാർക്കറ്റ് പരിസരത്ത് നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ആരോഗ്യ കാര്യത്തിൽ ഒരു പാട് ശ്രദ്ധിക്കുന്നവരാണ് നമ്മൾ മലയാളികൾ എന്നിട്ടും എന്തെ അധികാരികൾ ഇക്കാര്യം കാണാതെ പോകുന്നത്. മീന്‍, പച്ചക്കറി, മാട്ടിറച്ചി തുടങ്ങി എല്ലാവിധ ഭക്ഷ്യ വസ്തുക്കളും ഇവിടെ വിൽപന നടത്തുണ്ട്. മാലിന്യത്തിനടുത്തുള്ള കച്ചവടം ഒരുതരത്തിലും ഇനി മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് നാട്ടുകാരും തൊഴിലാളികളും പറയുന്നത്.

English summary
After rain kanjangad area was full of floating wastes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X