Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയ വണ്‍ വിട്ട് സ്മൃതി പരുത്തിക്കാട്; ഇനി റിപ്പോര്‍ട്ടറിലേക്ക്.. ചാനലില്‍ അടിമുടി മാറ്റം

കേരളത്തിലെ പ്രമുഖയായ വനിതാ മാധ്യമപ്രവര്‍ത്തകയാണ് സ്മൃതി പരുത്തിക്കാട്. മാതൃഭൂമി ന്യൂസില്‍ നിന്നാണ് മീഡിയ വണ്ണിലേക്ക് എത്തുന്നത്

smruthy

കോഴിക്കോട്: മീഡിയ വണ്‍ ചാനലില്‍ നിന്ന് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് രാജി വെച്ചു. സ്മൃതി പരുത്തിക്കാട് 2022 ജനുവരി 15-നാണ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി മീഡിയാ വണ്‍ ചാനലില്‍ എത്തുന്നത്. മീഡിയ വണ്‍ ചാനലില്‍ എത്തുന്നതിന് മുന്‍പ് ദീര്‍ഘകാലം മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു സ്മൃതി പരുത്തിക്കാട്.

കൈരളി ന്യൂസിലൂടെ ആണ് സ്മൃതി പരുത്തിക്കാട് ദൃശ്യമാധ്യമ രംഗത്ത് എത്തുന്നത്. പിന്നീട് ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചു. ഇതിന് ശേഷമാണ് മാതൃഭൂമി ന്യൂസില്‍ എത്തുന്നത്. മീഡിയ വണ്ണില്‍ നിന്നും രാജി വെക്കുന്ന സ്മൃതി പരുത്തിക്കാട് റിപ്പോര്‍ട്ടര്‍ ചാനലില്‍ അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും.

റിപ്പോര്‍ട്ടര്‍ ചാനലില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിട്ടായിരിക്കും സ്മൃതി പരുത്തിക്കാട് ചുമതലയേല്‍ക്കുക. മീഡിയ വണ്ണില്‍ നിന്ന രാജി വെച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് സ്മൃതി പരുത്തിക്കാട് പങ്ക് വെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:

മീഡിയ വണ്ണില്‍ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തില്‍ ഒരു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്. അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവര്‍ത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല.

smruthy

എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാന്‍ മീഡിയ വണ്ണിന് കഴിയട്ടെ എന്നാണ് സ്മൃതി പരുത്തിക്കാട് തന്റെ ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടര്‍ ടി വി അടുത്തിടെ പുതിയ കമ്പനി ഏറ്റെടുത്തു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എം വി നികേഷ് കുമാറെന്ന കേരളത്തിലെ ഏറ്റവും പ്രമുഖനായ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായി 2011 മെയ് 13 നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യാവിഷനില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയാണ് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ആരംഭിക്കുന്നത്.

പുതിയ കമ്പനി ചാനലിന്റെ ഉടമസ്ഥത ഏറ്റെടുത്തതോടെ നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ വിട്ടേക്കും എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണമില്ല. അതേസമയം റിപ്പോര്‍ട്ടറിലെ പ്രഗത്ഭരായ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം തലവനായി ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ ചീഫ് ഓഫ് ന്യൂസ് ആയിരുന്നു.

ഇത് കൂടാതെ അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍കുമാറും റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 24 ന്യൂസില്‍ ഉണ്ടായിരുന്ന അരുണ്‍കുമാര്‍ പിന്നീട് ചാനല്‍ വിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+