മുഖ്യമന്ത്രിയുടെ വീട് എല്‍ഡിഎഫ് ഉപരോധിക്കും

കൊട്ടിഘോഷിച്ച് ആരംഭിച്ച സെക്രട്ടേറിയറ്റ് സമരം ഒരു ദിവസം കൊണ്ട് പിന്‍വലിച്ചത് മുന്നണിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഒരു ലക്ഷത്തോളം ആളുകള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അനിശ്ചിത കാലത്തേക്ക് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എന്ത് വന്നാലും രാജിവെക്കുന്ന പ്രശ്‌നമില്ല എന്ന മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് മുന്നില്‍ ഇടതുമുന്നണി സമരം പിന്‍വലിക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജിവെക്കും വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്ന് തന്നെ പറഞ്ഞിരുന്നതാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം, ജൂഡിഷ്യല്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതി എല്‍ ഡി എഫ് ഉപരോധിക്കുന്നത്.
എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തിലാണ് ഉപരോധത്തിന്റെ കാര്യം അറിയിച്ചത്. ഘടകകക്ഷികളില്‍ നിന്നും ആളുകള്‍ ഉപരോധത്തില്‍ പങ്കെടുക്കും. ഈ മാസം 21 ന് ചേരുന്ന ഇടതുമുന്നണി യോഗം സമരത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.












Click it and Unblock the Notifications