എംഎസ്എഫ് മതസംഘടന തന്നെ; മുഖം മറച്ച് മതം പറയുന്നവര്‍, വിമര്‍ശനവുമായി കെഎസ്‌യു നേതാവ്
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയ സംഘടനയാണ് എംഎസ്എഫ് എന്നാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞത്. ലക്ഷണമൊത്ത വര്‍ഗീയ സംഘടനയാണ് എംഎസ്എഫ്. ഇതിന്റെ നേതാവ് പികെ നവാസ് ഒന്നാന്തരം വര്‍ഗീയ വാദിയാണ് എന്നും ഇത് ഞങ്ങള്‍ എവിടെയും പറയുമെന്നും സഞ്ജീവ് പറഞ്ഞു.
എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ മാത്രം മതി എന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്റെ പൂര്‍ണരൂപം പറഞ്ഞാല്‍ തന്നെ എംഎസ്എഫുകാര്‍ വിയര്‍ക്കും. മറ്റൊരു ആയുധവും എസ്എഫ്‌ഐക്ക് വേണ്ട എന്നും ശിവപ്രസാദ് പറഞ്ഞു. പട്ടിയെ വെട്ടി പരിശീലിക്കുന്നവരുടെ ബാക്കി പത്രമാണ് എംഎസ്എഫ് എന്നും എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ ഒരേ മുന്നണിയിലുള്ള കെഎസ്‌യുവിന്റെ നേതാവ് തന്നെ എംഎസ്എഫിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണികള്‍ എന്നാണ് മുബാസ് സിഎച്ച് ആരോപിച്ചത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് മുബാസ്. കെഎസ്‌യു പ്രവര്‍ത്തകന്‍ അജ്മല്‍ റോഷനെ എംഎസ്എഫ് മര്‍ദ്ദിച്ചു എന്ന പരാതി വന്ന പിന്നാലെയാണ് മുബാസിന്റെ വിമര്‍ശനം.
എംഎം കോളജില്‍ കെഎസ്‌യു സ്ഥാനാര്‍ഥിയായി മല്‍സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് മുബാസ് പറയുന്നത്. ഈ നൂറ്റാണ്ടിലും നേരം വെളുക്കാത്തവരാണ് എംഎസ്എഫ്. ഇനിയും തിരുത്തിയില്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്നും മുബാസ് പറയുന്നു.
മുബാസ് ഫേസ്ബുക്കില്‍ കുറച്ചത് ഇങ്ങനെയാണ്: ''മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്
സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്.
എം എം കോളേജിൽ കെ എസ് യൂ സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ് ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത MSF സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല MSF മത സംഘടന തന്നെയാണ് മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ... കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ...''












Click it and Unblock the Notifications