കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ വഞ്ചിച്ചു; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്... ശോഭാ സുരേന്ദ്രന് പിന്നാലെ വേലായുധനും

Google Oneindia Malayalam News

തിരുവവന്തപുരം: കേരളത്തില്‍ ബിജെപിയില്‍ വന്‍ പ്രതിസന്ധി. ശോഭാ സുരേന്ദ്രന് പുറമെ മുതിര്‍ന്ന നേതാവ് പിഎം വേലായുധനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രംഗത്തുവന്നു. സുരേന്ദ്രന്‍ വഞ്ചിച്ചു എന്നാണ് വേലായുധന്‍ പറഞ്ഞത്. സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത വ്യക്തിയാണ് താന്‍ എന്നും വേലായുധന്‍ പറയുന്നു.

2019 വരെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു വേലായുധന്‍. ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്. അതൃപ്തിയുള്ള കൂടുതല്‍ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവരികയാണിപ്പോള്‍. ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നാണ് വിവരം....

 സുരേന്ദ്രന്റെ വാഗ്ദാനം

സുരേന്ദ്രന്റെ വാഗ്ദാനം

പുതിയ വെള്ളം വരുമ്പോള്‍ പഴയ വെള്ളം ഒഴുക്കി കളയുന്ന രീതിയാണ് ബിജെപിയിലുള്ളതെന്ന് വേലായുധന്‍ പരിതപിക്കുന്നു. തന്നെയും ശ്രീശനെയും വൈസ് പ്രസിഡന്റ് പദവിയില്‍ നിലനിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ വഞ്ചിച്ചു. ഇപ്പോള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നു പോലുമില്ലെന്നും വേലായുധന്‍ പറഞ്ഞു.

എട്ട് മാസമായി

എട്ട് മാസമായി

എട്ട് മാസമായി തന്നെ അവഗണിക്കുന്നു. ശോഭാ സുരേന്ദ്രന്റെ പരാതി ശരിയാണ്. മക്കള്‍ വളര്‍ന്ന് ഒരു നിലയിലെത്തുമ്പോള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടിടുന്ന പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെ പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണെന്നും പറഞ്ഞ വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി.

രണ്ടു തവണ സുരേന്ദ്രന്‍ വന്നുപോയി

രണ്ടു തവണ സുരേന്ദ്രന്‍ വന്നുപോയി

തന്റെ വിഷമം പറയാനാണ് സുരേന്ദ്രനെ വിളിച്ചത്. പക്ഷേ ഫോണെടുക്കുന്നില്ല. തിരിച്ചുവിളിച്ചതുമില്ല. പെരുമ്പാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നുപോയി. എന്നെ കാണാനെത്തിയില്ല. പരാതി പറയാനുള്ളത് സംസ്ഥാന പ്രസിഡന്റിനോടാണ്. പരാതി കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. പക്ഷേ അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും വേലായുധന്‍ പറഞ്ഞു.

പ്രസിഡന്റാകാന്‍ വേണ്ടി...

പ്രസിഡന്റാകാന്‍ വേണ്ടി...

അടിയന്തരവാസ്ഥയില്‍ സമരം ചെയ്ത് ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനെ മാറ്റിനിര്‍ത്തുന്നതില്‍ വേദനയുണ്ട്. പ്രസിഡന്റാകാന്‍ സുരേന്ദ്രനെ പിന്തുണച്ച് വോട്ട് ചെയ്തു. അന്ന് സുരേന്ദ്രന്‍ നിലവിലുള്ള പദവികളില്‍ നിലനിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് വഞ്ചിച്ചുവെന്നും വേലായുധന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ

മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിതം നയിച്ച പലരും ഇപ്പോള്‍ പാര്‍ട്ടിയില്‍ എത്തുന്നുണ്ട്. പുതിയ വ്യക്തികള്‍ എത്തുമ്പോള്‍ പഴയ നേതാക്കളെ അവഗണിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറിമാരും പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും വേലായുധന്‍ പറഞ്ഞു.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ശോഭാ സുരേന്ദ്രന് പിന്നാലെയാണ് വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ശോഭയുടെ പരാതി കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രി മുരളീധരന്‍ ഇടപെട്ട് സുരേന്ദ്രനെതിരായ പരാതികള്‍ തടയുന്നു എന്ന ആക്ഷേപവും സംസ്ഥാനത്തെ നേതാക്കള്‍ക്കുണ്ട്. അതേസമയം, ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുമുണ്ട്.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം; ബിഡിജെഎസ് വഴി കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം; ബിഡിജെഎസ് വഴി കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

English summary
After Shoba Surendran Senior BJP Leaders PM Velayudan criticized President K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X