കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഗണേഷ് നേരെ പോയത് സിനിമയ്ക്ക്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ഒരു വിവാദത്തിന് തിരികൊളുത്തി ഭരണപക്ഷ എം എല്‍ എ കെ ബി ഗണേഷ് കുമാര്‍ നേരെ പോയത് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്. ഗണേഷിന്റെ ഒറ്റ വെളിപ്പെടുത്തല്‍ ഡയലോഗുകൊണ്ട് ഇന്നേക്ക് (10-12-2014) നിയമസഭ പിരിയേണ്ടിയും വന്നു.

അഴിമതിക്കാരനായ ഒരു മന്ത്രിയുടെ പേര് വെളിപ്പെടുത്തുമെന്നും പിന്നീട് തത്കാലം വെളിപ്പെടത്തുന്നില്ലെന്നും പറഞ്ഞാണ് ഗണേഷ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. യു ഡി എഫില്‍ നിന്നും തന്നെ പുറത്താക്കുക ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ശക്തമായാല്‍ അദ്ദേഹം അഴിമതിക്കാരനായ മന്ത്രിയുടെ പേര് വെളിപ്പെടുത്തുമെന്നാണ് ഗണേഷ്‌കുമാറുമായി അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സൂചന.

ganesh-kumar

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് ഗണേഷ് കുമാറിന്റെ ആരോപണം. ഗണേഷിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി. ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതോടെ മുഖ്യന്‍ വെട്ടിലായി. എന്നാല്‍ ഗണേഷ് കുമാറിന്റെ ആരോപണം വ്യക്തതയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്.

ഈ വിവാദങ്ങളങ്ങനെ നിയമസഭയില്‍ കത്തി പടരുമ്പോള്‍, ഇതിന്റെ തുടക്കക്കാരന്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിലാണ് ഗണേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ഗണേഷ്‌കുമാര്‍ അവതരിപ്പിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിന് വേണ്ടിയാണ് തമിഴ് ചലച്ചിത്രമായ സിങ്കം സ്‌റ്റൈലില്‍ മീശ വച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിങ്കം സ്‌റ്റൈല്‍ മീശ വച്ചാണ് ഗണേഷ് കുമാര്‍ സഭയിലെത്തിയതെന്നതും ശ്രദ്ധേയമാണ്‌

English summary
After sparking the controversy, Ganesh Kumar went for cinema shooting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X