'ഇത് താന്‍ ഡാ പാലക്കാട്'; കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്
പാലക്കാട്: 2019 പാലക്കാടിന് ഇരട്ടി മധുരത്തിന്റെ അധ്യയന വര്‍ഷം. കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്റെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ചുണക്കുട്ടികള്‍. കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനേയും കണ്ണൂരിനേയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലക്കാട് കലാകിരീടം നേടിയത്.
പാലക്കാടിന് 951 പോയന്റും കണ്ണൂരിനും കോഴിക്കോടിനും 949 പോയന്റും ലഭിച്ചു. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. കലാകിരീടം സ്വന്തമാക്കാന്‍ വാശിയേറിയ മത്സരമായിരുന്നു അവസാന മണിക്കൂറുകളില്‍ മൂന്ന് ജില്ലകളും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകീരിടം തിരിച്ചുപിടിക്കാന്‍ ശക്തമായി പോരാടിയെങ്കിലും രണ്ട് പോയിന്റിന് കോഴിക്കോട് കണ്ണൂരിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എറണാകുളത്തെ രണ്ടാസ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പാലക്കാട് കിരീടം ചൂടിയത്. മൂന്നു വർഷത്തിന് ശേഷമാണ് പാലക്കാട് കായിക കിരീടം തിരിച്ചു പിടിച്ചത്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ 157.33 പോയിന്റാണ് എറണാകുളം നേടിയത്. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. സ്കൂളില്‍ രണ്ടാസ്ഥാനവും പാലക്കാട് ജില്ലിയിലെ കല്ലടി എച്ച് എസിന് നേടാന്‍ സാധിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications