കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് താന്‍ ഡാ പാലക്കാട്'; കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്

Google Oneindia Malayalam News

പാലക്കാട്: 2019 പാലക്കാടിന് ഇരട്ടി മധുരത്തിന്‍റെ അധ്യയന വര്‍ഷം. കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്‍റെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ചുണക്കുട്ടികള്‍. കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനേയും കണ്ണൂരിനേയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലക്കാട് കലാകിരീടം നേടിയത്.

സ്കൂള്‍ കലോത്സവം; ഫോട്ടോ ഫിനിഷിങില്‍ കലാകിരീടം പാലക്കാടിന്, കോഴിക്കോടിനും കണ്ണൂരിനും രണ്ടാംസ്ഥാനംസ്കൂള്‍ കലോത്സവം; ഫോട്ടോ ഫിനിഷിങില്‍ കലാകിരീടം പാലക്കാടിന്, കോഴിക്കോടിനും കണ്ണൂരിനും രണ്ടാംസ്ഥാനം

പാലക്കാടിന് 951 പോയന്‍റും കണ്ണൂരിനും കോഴിക്കോടിനും 949 പോയന്‍റും ലഭിച്ചു. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. കലാകിരീടം സ്വന്തമാക്കാന്‍ വാശിയേറിയ മത്സരമായിരുന്നു അവസാന മണിക്കൂറുകളില്‍ മൂന്ന് ജില്ലകളും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകീരിടം തിരിച്ചുപിടിക്കാന്‍ ശക്തമായി പോരാടിയെങ്കിലും രണ്ട് പോയിന്‍റിന് കോഴിക്കോട് കണ്ണൂരിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

pala

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളത്തെ രണ്ടാസ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പാലക്കാട് കിരീടം ചൂടിയത്. മൂന്നു വർഷത്തിന് ശേഷമാണ് പാലക്കാട് കായിക കിരീടം തിരിച്ചു പിടിച്ചത്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ 157.33 പോയിന്റാണ് എറണാകുളം നേടിയത്. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. സ്കൂളില്‍ രണ്ടാസ്ഥാനവും പാലക്കാട് ജില്ലിയിലെ കല്ലടി എച്ച് എസിന് നേടാന്‍ സാധിച്ചു.

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടംശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

English summary
after sports championship palakkad also bags school fest championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X