കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന കൂട്ടിലായി, ഇനി ഫൈസല്‍ ഫരീദ്, ദുബായില്‍ ബിസിനസും ജിംനേഷ്യവും, സിനിമാ മേഖലയിലും....

Google Oneindia Malayalam News

ദുബായ്: സ്വപ്‌ന സുരേഷ് അറസ്റ്റിലായതോടെ എന്‍ഐഎ മറ്റൊരാള്‍ക്ക് കൂടി വലവിരിച്ചിരിക്കുകയാണ്. കേസിലെ പിടികിട്ടാപ്പുള്ളിയായ ഫൈസല്‍ ഫരീദിനെയാണ് നോട്ടമിട്ടിരിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്രയും ദിവസം ഇയാള്‍ ആരാണ്, എവിടെ എന്നൊക്കെ അറിയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അന്വേഷണ സംഘത്തിന് വ്യക്തമായ ചിത്രം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഫൈസലിനെ പിടിക്കുക എന്‍ഐഎയ്ക്കും കസ്റ്റംസിനും വലിയ കടമ്പ തന്നെയാണ്. പെട്ടെന്ന് പിടിക്കാനുള്ള സാധ്യതയും കുറവാണ്.

ആരാണ് ഫൈസല്‍?

ആരാണ് ഫൈസല്‍?

ഫൈസലിനെ അന്വേഷണ സംഘം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇയാള്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണ്. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഢംബര വാഹന വര്‍ക്ക് ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനാണ് ഫൈസല്‍. ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് ഇയാള്‍ താമസിക്കുന്നത്. ഇത്രയും ആഢംബരത്തില്‍ ജീവിക്കുന്ന ഫൈസല്‍ എത്രയം ഉയര്‍ന്ന സ്വാധീനമുള്ളയാളാണ്.

സിനിമാക്കാരുമായി ബന്ധം

സിനിമാക്കാരുമായി ബന്ധം

ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം ഫൈസലിനുണ്ട്. അതേസമയം കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫൈസലിന്റെ ജിംനേഷ്യ ഉദ്ഘാടനം ചെയ്തത് ഒരു ബോളിവുഡ് താരമാണ്. ഫൈസല്‍ നേരത്തെയും ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൂചന. കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഫൈസല്‍, ഇത് ആദ്യമായിട്ടാണ് ഇത്രയും കൂടിയ തോതില്‍ സ്വര്‍ണം കടത്തുന്നത്.

ഫൈസല്‍ ഒറ്റയ്ക്കല്ല?

ഫൈസല്‍ ഒറ്റയ്ക്കല്ല?

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഫൈസല്‍ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. സ്വപ്നയെ പിടികൂടിയതിന് പിന്നാലെ ഫൈസലിനെ കൂടി അറസ്റ്റ് ചെയ്താല്‍ കേസിലെ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്നും എന്‍ഐഎ കരുതുന്നു. യുഎഇയുമായി കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യക്ക് ധാരണയുണ്ട്. എന്നാല്‍ ഫൈസലിന്റെ കാര്യത്തില്‍ അത് എത്രത്തോളം സാധ്യമാകുമെന്ന് അറിയേണ്ടതുണ്ട്.

താരങ്ങള്‍ക്ക് പ്രതിഫലം

താരങ്ങള്‍ക്ക് പ്രതിഫലം

മെറ്റല്‍ കറന്‍സിയായിട്ടാണ് വിമാനത്താവലം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരുന്നതെന്ന് കേസിലെ പ്രതിയായ സരിത്ത് മൊഴി നല്‍കി. സിനിമാ നിര്‍മാതാക്കള്‍ക്ക് മെറ്റല്‍ കറന്‍സി കൈമാറിയിട്ടുണ്ട്. താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ പലരും ഈ സ്വര്‍ണം ഉപയോഗിച്ചിരുന്നുവെന്നും സരിത്ത് പറയുന്നു. ഹവാല പണത്തിന് പകരമായി സ്വര്‍ണം നല്‍കിയെന്നും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സി ഉപയോഗിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ചില്ലറക്കാരനല്ല ഫൈസല്‍

ചില്ലറക്കാരനല്ല ഫൈസല്‍

ഫൈസല്‍ കേസിലെ വമ്പന്‍ സ്രാവ് തന്നെയാണ്. കോഴിക്കോട് കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഫൈസലെന്നാണ് സംശയിക്കുന്നത്. രാഷ്ട്രീയ ബന്ധങ്ങളും അതിശക്തമാണ്. കോണ്‍സുലേറ്റില്‍ സ്വപ്‌ന അടക്കം പ്രവര്‍ത്തിച്ചിരുന്നത് ഫൈസലിന്റെ നിര്‍ദേശത്തോടെയായിരുന്നു. സന്ദീപിന് ബെന്‍സ് കാര്‍ വാങ്ങി നല്‍കിയതും ഫൈസല്‍ തന്നെയാണ്. ഭീകരപ്രവര്‍ത്തനത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പലതവണ കണ്ടിട്ടുണ്ട് ഫൈസല്‍ ഫരീദ്.

സ്വപ്നയെ ചോദ്യം ചെയ്യുന്നത്....

സ്വപ്നയെ ചോദ്യം ചെയ്യുന്നത്....

സ്വപ്നയെ ചോദ്യം ചെയ്യാന്‍ എത്തുന്നത് എസ്പി ഷൗക്കത്തലിയാണ്. ടിപി ചന്ദ്രശേഖരന്‍ കേ്‌സില്‍ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത, മുടക്കോഴി മല അര്‍ധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയതും എഎസ്പി ഷൗക്കത്തലിയായിരുന്നു. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവെപ്പ് കേസ് തുടങ്ങിയവ അന്വേഷിച്ച് ശ്രദ്ധ നേടിയ എന്‍ഐഎ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല. ഏത് കേസും പേടിയില്ലാതെ പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്ന പേരും ഷൗക്കത്തലിക്ക് സര്‍വീസിലുണ്ട്.

സ്വപ്ന കോടതിയില്‍

സ്വപ്ന കോടതിയില്‍

സ്വപ്‌നയെയും സന്ദീപ് നായരെയും കലൂരിലെ എന്‍ഐഎയുടെ രണ്ടാമത്തെ കോടതിയില്‍ ഹാജരാക്കി. കടവന്ത്രയിലെ ഓഫീസില്‍ നിന്ന് മൂന്ന് വാഹനങ്ങളിലാണ് കോടതിയിലേക്ക് എത്തിച്ചത്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്വപ്‌നയുടെ ചില കുടുംബാംഗങ്ങള്‍ എന്‍ഐഎ ഓഫീസിലെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും കൊച്ചിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് പുലര്‍ച്ചെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

English summary
after swapna suresh's arrest nia looking to nab faisal farid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X