കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സില്‍ക്ക് സ്മിതയോട് മരണ ശേഷം പൊതുസമൂഹം പ്രായശ്ചിത്വം ചെയ്യുകയായിരുന്നു: ശാരദക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: സില്‍ക്ക് സ്മിതയെ അനുസ്മരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ജീവിച്ചിരിക്കുമ്പോള്‍ സില്‍ക്ക് സ്മിതയോട് ചെയ്ത നീതീരാഹിത്യത്തിന് മരണ ശേഷം പൊതുസമൂഹം പ്രായശ്ചിത്വം ചെയ്യുകയായിരുന്നെന്നാണ് ട്രൂ കോപ്പി തിങ്കില്‍ എഴുതിയ ലേഖനത്തില്‍ ശാരദക്കുട്ടി അഭിപ്രായപ്പെടുന്നത്. ജയലളിതയെ പോലെ ഒരു കടുപ്പക്കാരിയുടെ ബുള്ളറ്റ് പ്രൂഫ് കുപ്പായം എടുത്തണിഞ്ഞിരുന്നു സ്മിതയും എന്നും മുപ്പത്തിയഞ്ചാം വയസ്സില്‍ ജീവന്‍ ഒടുക്കും വരെ അവര്‍ ആര്‍ക്കും പിടിയും കൊടുത്തിരുന്നില്ലെന്നും ശാരദക്കുട്ടി എഴുതുന്നു. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

സില്‍ക്ക് സ്മിത

സില്‍ക്ക് സ്മിത

സെറ്റുകളിലെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് പോലും സ്മിത അകല്‍ച്ച പാലിച്ചിരുന്നതിനെ കുറിച്ച് സഹാഭിനേത്രി ആയിരുന്ന ജയമാലിനി പറയുന്നുണ്ട. ക്യാമറക്ക് മാത്രം പിടിച്ചെടുക്കാന്‍ കഴിയുന്ന കവിത പോലെയാണ് ചില നടികള്‍. യഥാര്‍ഥ ജീവിതത്തിനോ യഥാര്‍ഥ ജീവിതത്തില്‍ കൂടെയുള്ളവര്‍ക്കോ അവര്‍ പിടി കൊടുക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍

സിനിമയില്‍ അഭിനയിക്കാന്‍

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്ന സ്മിത. ചെറുപ്പത്തില്‍ തന്നെ അതിന് അവസരം ലഭിച്ചപ്പോള്‍ ആഹ്ളാദിച്ചവള്‍. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പണവും പ്രശസ്തിയും ലഭിച്ചപ്പോള്‍ അവരത് ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്തു. മഹാനടി സവിത്രി, സരിത, സുജാത എന്നിവരെപ്പോലെ ഒരു നല്ല അഭിനേത്രി എന്ന നിലയില്‍ പേരെടുക്കണം എന്നായിരുന്നു സ്മതിയും ആഗ്രഹിച്ചത്.

ആഴമുള്ള കണ്ണുകള്‍

ആഴമുള്ള കണ്ണുകള്‍

അല്‍പം വലിയ മനോഹരമായ, ആഴമുള്ള കണ്ണുകള്‍ ഉണ്ടെന്നല്ലാതെ അവയില്‍ പിന്നീട് സിനിമാലോകം പ്രത്യേകം പറഞ്ഞുണ്ടാക്കിയെടുത്ത കാമലഹരിയൊന്നും ഉണ്ടായിരുന്നില്ല. വികാരഭരിതയായാലുടനെ പെണ്ണിന് കണ്ണിലും ചുണ്ടിലും, ശബ്ദത്തിലും ലഹരി നിറയണം എന്ന് തീരുമാനിച്ചത് ആരാണാവോ? സ്വാഭാവികവും സാധാരണവുമായ രംഗങ്ങളിലെ സംഭാഷണങ്ങള്‍ പോലും സ്മിതക്കുവേണ്ടിയാകുമ്പോള്‍ വികാരഭരിതവും അടക്കിപ്പിടിച്ചതുമായെന്നും ശാരദകുട്ടി പറയുന്നു.

കൃത്രിമ ലഹരി

കൃത്രിമ ലഹരി

കണ്ണൊന്നു നേരെ ചൊവ്വേ തുറന്നു പിടിക്കാനോ ഇഷ്ടം പോലെ ഒന്ന് ചുറ്റുപാടും നോക്കാനോ സ്മിതയെ സിനിമ പിന്നീടൊരിക്കലും അനുവദിച്ചില്ല. കൃത്രിമ ലഹരിയുടെ കനംകൊണ്ട് അവ എന്നും പകുതി അടഞ്ഞുതൂങ്ങി നിന്നു. മുന്നില്‍ നില്‍ക്കുന്ന ആണിനെ ഇപ്പോളവള്‍ പ്രലോഭാനത്തിലാക്കുമെന്ന തരത്തില്‍ അവ അസ്വാഭാവിക വശ്യതയാര്‍ന്നു. മാറും കാലും തുടയും വേണ്ടയിടത്തും വേണ്ടാത്തയിടത്തും തുറന്നുവെച്ചു. ചുണ്ട് കടിച്ചും നാവു ചുഴറ്റിയും നാഭിച്ചുഴി പരമാവധി പ്രദര്‍ശിപ്പിച്ചും സിനിമ കൊട്ടകകളെ പ്രകമ്പിതമാക്കി.

വ്യാപാര താല്‍പര്യം

വ്യാപാര താല്‍പര്യം


സിനമയുടെ വ്യാപാര താല്‍പര്യങ്ങളാണ് അവരുടെ മനോഹരമായ നോട്ടങ്ങള്‍ക്ക് സാധാരണ നോട്ടങ്ങല്‍ നിഷേധിച്ചത്. അവര്‍ സിനിമാവ്യവസായത്തിന് ഉറപ്പുള്ള ഒരു മൂലധനം ആയി മാറി. തന്റെ വിപണിമൂല്യം എന്തെന്ന് സ്മിതയും മനസ്സിലാക്കി. ആത്മാര്‍ത്ഥമായി അവര്‍ സിനിമ വ്യവസായത്തോട് സഹകരിച്ചു. സിനിമക്കും തനിക്കും ആകുന്നത്ര നേട്ടങ്ങള്‍ ഉണ്ടാക്കി.

മികച്ച വേഷങ്ങള്‍

മികച്ച വേഷങ്ങള്‍

മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് അലൈകള്‍ ഓയ്‌വതില്ലൈ, മൂന്നാം പിറ, എന്നീ ചിത്രങ്ങളില്‍ സ്മിത തെളിയിച്ചു. സ്ഫടികത്തിലും അഥര്‍വ്വത്തിലും തന്റെ വേഷങ്ങള്‍ മനോഹരമാക്കിത്തീര്‍ത്തു. പുഴയോരത്തില്‍ പൂത്തോണിയെത്തീല്ല എന്ന ഇളയരാജയുടെ അതിമനോഹരമായ ഈണത്തിന് സ്മിത ആടിയ നൃത്തം കാണാന്‍ വേണ്ടി മാത്രം പലയാവര്‍ത്തി ആ ചിത്രം കണ്ടവരെത്രയോ ഉണ്ട്.

സ്ഫടികത്തില്‍

സ്ഫടികത്തില്‍

സ്ഫടികത്തിലെ ഏഴിമലപ്പൂഞ്ചോലയുടെ നൃത്തരംഗത്തില്‍ സ്മിതയെ അല്ലാതെ മറ്റൊരാളെ നമുക്ക് പകരംവെച്ചു ചിന്തിക്കാനാവില്ല. ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കാന്‍ കൂസലില്ലാതിരുന്നതിന്റെ പേരില്‍ അഹങ്കാരി, ബഹുമാനമില്ലാത്തവള്‍ ധിക്കാരി, പ്രശസ്തി തലയ്ക്കു പിടിച്ചവള്‍ എന്നൊക്കെ പേര് കേട്ടവളാണ് സ്മിതയെന്നും ശാരദക്കുട്ടി പറയുന്നു.

 കുട്ടിക്കാലം മുതല്‍

കുട്ടിക്കാലം മുതല്‍


കുട്ടിക്കാലം മുതല്‍ തനിക്കു ഏറ്റവും സൗകര്യപ്രദമായ ഇരുപ്പ് കാലിന്മേല്‍ കാല്‍ വെച്ചുള്ളതാണെന്നും അത് മാറ്റേണ്ട ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ലെന്നുമായിരുന്ന അവര്‍ ഇതിന് മറുപടിയായി അഭിമുഖങ്ങളില്‍ പറഞ്ഞത്. പറയത്തക്ക അഭിനയ മികവൊന്നും പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതിരുന്നിട്ടും ഒരു അഭിനേത്രി തന്റെ മരണത്തിന്റെ ഇരുപത്തിനാലാം വര്‍ഷത്തിലും ഓര്‍മിക്കപ്പെടുന്നു.

വിദ്യബാലന്‍

വിദ്യബാലന്‍

അവരുടെ ജീവിതം സിനിമയായി. സ്മിതയുടെ വേഷമഭിനയിച്ച വിദ്യബാലന്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു. ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ തെന്നിന്ത്യയുടെ വശ്യസുന്ദരിക്ക് പ്രായം അറുപത്. അവരുടെ ആത്മഹത്യയെ കുറിച്ച് ഇന്നും കഥകള്‍ പുതുമയോടെ പ്രചരിക്കുന്നു. ഹാസ്യനടി അല്ലാതിരുന്നിട്ടും സ്മിത ആളുകള്‍ക്ക് പലപ്പോഴും ഒരു തമാശ ആയിരുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആരും തന്നെ ആ ജീവിതത്തെയോ അവരുടെ സങ്കടങ്ങളെയോ ഗൗരവമായി കണ്ടില്ല.

സിംബല്‍ മാത്രം

സിംബല്‍ മാത്രം

ആ നടിയുടെ ശരീരത്തെ മാത്രം നമ്മള്‍ ഗൗരവത്തോടെ കാണുന്നു. മരിച്ചിട്ട് ഇരുപത്തിനാല് കൊല്ലമായെങ്കിലും ഇന്നും അവര്‍ ഒരു സെക്‌സ് സിംബല്‍ മാത്രമായി തുടരുന്നു. ജീവിതകാലത്ത് ആരും ഒരു സിനിമാ നടിയെയും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. അവരെക്കുറിച്ച് എന്തും പറയാം. പ്രചരിപ്പിക്കാം. എന്തു തരത്തിലുള്ള വര്‍ത്തമാനവും ആകാം. അവരൊക്കെ അത്രയേ അര്‍ഹിക്കുന്നുള്ളൂ എന്ന മട്ടില്‍ ട്രോളുകള്‍ ഉണ്ടാക്കും. അതവരുടെ വികാരങ്ങളെ ബാധിക്കാനേ പാടില്ല എന്ന മട്ടില്‍ ഏതറ്റം വരെയും കഥകള്‍ ചമയ്ക്കുമെന്നും ശാരദകുട്ടി എഴുതുന്നു.

English summary
After the demise of Silk Smitha, public had a change of perception as an act of atonement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X