കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളോട് കടക്കുപുറത്ത് പറഞ്ഞത് പിണറായി, ഇപ്പോള്‍ നല്ലപിള്ള ചമയുന്നു: വി ഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരം എന്ന് സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണെന്നും മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായി ആണെന്നും സതീശന്‍ പറഞ്ഞു.

സതീശന്‍ പറഞ്ഞത്:
മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്ത്. എല്‍ഡിഎഫ് സഭയില്‍ ചെയ്തത് പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണ്. മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ?. ഗാന്ധി ചിത്രം തല്ലി തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ? ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

vd

ഗുജറാത്ത് കലാപക്കേസില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തെന്നും സതീശന്‍ പറഞ്ഞു. എംപിയുടെ വിധവയായ ഭാര്യയെ സോണിയ ഗാന്ധി കണ്ടു. ഇക്കാര്യം അവരുടെ മകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ടീസ്താസെതല്‍വാദ് അടക്കമുള്ളവര്‍ക്കൊപ്പമാണ്. കേന്ദ്രനേതൃത്വം നിലപാട് പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇടറുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും ഞങ്ങള്‍ക്ക് ഒരേ നിലപാടാണെന്നും സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി കാണിച്ചിട്ടും കാര്യമില്ല എന്നായിരുന്നു പരിഹാസം.

ആര്‍ത്തിരമ്പി പ്രതിഷേധം; നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍..ചിത്രങ്ങള്‍ കാണാം

നിയമസഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുളള കാര്യങ്ങള്‍ ആണ് ഇന്ന് നടന്നത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം യുഡിഎഫ് തന്നെ അടിയന്തര പ്രമേയം തടസ്സപ്പെടുത്തി.

എന്താണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിനുളള കാരണമെന്ന് പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തയ്യാറായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്ത് സൃഷ്ടിക്കുന്ന കലാപവും അരക്ഷിതാവസ്ഥയും സഭയിലും ആവര്‍ത്തിക്കാന്‍ ആണ് പ്രതിപക്ഷം ശ്രമിച്ചത്.

പ്രതിപക്ഷത്തിന് അസഹിഷ്ണുത, സഭയില്‍ നിന്ന് ഒളിച്ചോടി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിപ്രതിപക്ഷത്തിന് അസഹിഷ്ണുത, സഭയില്‍ നിന്ന് ഒളിച്ചോടി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കുറേ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടുക ആയിരുന്നു. സര്‍ക്കാരിന്റെ മറുപടി ഒഴിവാക്കാന്‍ ആണ് പ്രതിപക്ഷം ശ്രമിച്ചത്. ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
after the s pressmeet vd satheesan crticizes cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X