കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിവുകാലത്തിനൊടുവില്‍ ശബരി ന്യൂ ലുക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശബരിനാഥ് അക്കാലത്തെ ഹോട്ട് ന്യൂസ് ആയിരുന്നു. ജാമ്യത്തിലിറങ്ങി ശബരി മുങ്ങിയപ്പോള്‍ കുറച്ചുനാള്‍ കൂടി വാര്‍ത്തകളില്‍ കണ്ടു. പക്ഷേ പിന്നീടങ്ങോട്ട് ശബരിനാഥ് എന്ന ഒരാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

എല്ലാല്‍ മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം ശബരിനാഥ് തിരിച്ചെത്തിയിരിക്കുകയാണ്. അതും ഒരു പുതിയ ലുക്കില്‍. ഏത് കൊടും കുറ്റവാളിയും ഏറ്റവും ഒടുവില്‍ ഭക്തി മാര്‍ഗ്ഗത്തിലേക്കെത്തും എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ ശബരിനാഥിന്റെ അവസ്ഥയും. കഴിഞ്ഞ മൂന്ന് വര്‍ഷവും തീര്‍ത്ഥാടനത്തിലായിരുന്നത്രെ.

കോട്ടും സ്യൂട്ടും ധരിച്ച് നടന്നിരുന്ന ശബരിനാഥിന്റെ ലുക്ക് ആരെ മാറിപ്പോയി. ഇപ്പോള്‍ കുര്‍ത്തയും പാന്റും കാവി ഷാളുമാണ് വേഷം. മുടിയൊക്കെ പറ്റെ വെട്ടിയിരിക്കുന്നു. മുഖത്ത് കീഴടങ്ങിയതിന്റെ ആശങ്കകളോ പിരിമുറുക്കമോ ഇല്ല. സന്തോഷവും സമാധാനവും മാത്രം. ശബരിയുടെ വിശേഷങ്ങളറിയാം...

സമാധാനം മാത്രം

സമാധാനം മാത്രം

ശബരീനാഥിന്റെ മുഖത്തെ ചിരി ശ്രദ്ധിക്കൂ. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ എന്തൊരു സമാധാനമാണ് ആ മുഖത്ത്.

തീര്‍ത്ഥാടനത്തിന് ശേഷം

തീര്‍ത്ഥാടനത്തിന് ശേഷം

ജാമ്യത്തിലറങ്ങി മുങ്ങിയ ശബരിനാഥ് നേരെ പൊങ്ങിയത്. ഉത്തരേന്ത്യയിലാണ്. തീര്‍ത്ഥാടനത്തിലായിരുന്നു ഇത്രനാളും. അതിനുള്ള പണം ആര് കൊടുത്തു എന്നൊന്നും ആരും ചോദിക്കരുത്.

വധഭീഷണി ഭയന്ന്

വധഭീഷണി ഭയന്ന്

വധഭീഷണി ഭയന്നിട്ടാണത്രെ ശബരി കേരളത്തില്‍ നിന്ന് മുങ്ങിയത്. കൂട്ടുപ്രതികളെല്ലാം തനിക്കെതിരെ തിരിഞ്ഞുവെന്നാണ് ശബരിയുടെ ാക്ഷേപം. ഇതില്‍ നിന്ന് രക്ഷപ്പെടാനാണത്രെ നാടുവിട്ടത്.

പണിയായത് തിരഞ്ഞെടുപ്പ്

പണിയായത് തിരഞ്ഞെടുപ്പ്

രണ്ട് തവണ പോലീസ് ശബരിനാഥിനെതിരെ ലുക്ക് ഔടട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലമായതോടെ ഉത്തരേന്ത്യില്‍ പോലീസ് പരിശോധന കര്‍ശമാക്കിയിട്ടുണ്ട്. വെറുതേ പോലീസിന കീഴടങ്ങുന്നതിനേക്കാള്‍ നല്ലതല്ലേ, നേരിട്ടെത്തി കോടതിക്ക് മുന്നില്‍ കീഴടങ്ങുന്നതെന്ന് ശബരി ചിന്തിച്ചുകാണും.

English summary
After three years of under ground life, Sabrinath in new look
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X