വയനാട്ടില്‍ കടുവയ്ക്ക് പിന്നാലെ പുലിയുടെ ആക്രമണം; യുവാവിന് പരിക്ക്
വയനാട്: വയനാട്ടില്‍ കടുവ ഭീതി ഒഴിയും മുമ്പെ പുലിയുടെ ആക്രമണം. മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സ്വകാര്യ എസ്റ്റേറ്റില്‍ വെച്ചാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ക്കേറ്റ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയായ വിനീതിനെ പൊടുന്നനെ ചാടി വീണ് പുലി ആക്രമിക്കുകയായിരുന്നു. പുലിയുടെ നഖം കൊണ്ടാണ് പരിക്കേറ്റിിക്കുന്നത്. പുലിയാണ് ആക്രമിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയായ പറ്റാനി എസ്റ്റേറ്റിലെ തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്.

വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിത് എന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും ഇക്കാര്യം വ്യക്തമായി.
കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്നും മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് എന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് മുറിവുകളാണ് കടുവയുടെ കഴുത്തില്‍ ഉണ്ടായിരുന്നത്. ഇത് ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഈ മുറിവുകളാണ് മരണത്തിന് കാരണമായത് എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന് പറഞ്ഞു. രാത്രി 12.30 യോടെ അവശനിലയില്‍ കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്.
രണ്ട് മണിക്കൂര്‍ നേരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ നിരീക്ഷിച്ച് പിറകെ പോയിരുന്നു. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications