കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴവൂരിന്റെ മൃതദേഹം കാണാനും ചാണ്ടി വന്നില്ല,കോടീശ്വരനായ മന്ത്രി എവിടെപ്പോയി?എൻസിപിയിൽ കൂട്ടത്തല്ല്

മന്ത്രി തോമസ് ചാണ്ടി ഉഴവൂരിനോട് നീതി കാട്ടിയില്ലെന്ന ആരോപിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിന് പിന്നാലെ എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. ഉഴവൂരിന്റെ ശവസംസ്ക്കാര ചടങ്ങിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുത്തിട്ടും പാർട്ടിയുടെ ഏക മന്ത്രി പങ്കെടുക്കാത്തതാണ് അഭിപ്രായ ഭിന്നത രൂക്ഷമാകാൻ കാരണമായിരിക്കുന്നത്.

തിരുവനന്തപുരത്ത് പട്ടാളമിറങ്ങും?ഒന്നും പൊറുക്കാനാകില്ലെന്ന് കുമ്മനം, എല്ലാം മോദിയെ അറിയിക്കും...തിരുവനന്തപുരത്ത് പട്ടാളമിറങ്ങും?ഒന്നും പൊറുക്കാനാകില്ലെന്ന് കുമ്മനം, എല്ലാം മോദിയെ അറിയിക്കും...

ശാഖയിൽ നിന്നും മടങ്ങിയ രാജേഷിനെ വെട്ടിവീഴ്ത്തി! നാൽപ്പതോളം വെട്ടുകൾ, ആരെയും നടുക്കുന്ന അരുംകൊല...ശാഖയിൽ നിന്നും മടങ്ങിയ രാജേഷിനെ വെട്ടിവീഴ്ത്തി! നാൽപ്പതോളം വെട്ടുകൾ, ആരെയും നടുക്കുന്ന അരുംകൊല...

മന്ത്രി തോമസ് ചാണ്ടി ഉഴവൂരിനോട് നീതി കാട്ടിയില്ലെന്ന ആരോപിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതികരണ വേദിയുടെ പേരിൽ പതിച്ചിരിക്കുന്ന പോസ്റ്റുകൾക്ക് പിന്നിൽ എൻസിപിയിലെ ഒരു വിഭാഗം തന്നെയാണെന്നാണ് സൂചന. ഉഴവൂരിന്റെ മരണത്തിന് പിന്നാലെ നേരത്തെ പാർട്ടിയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ രൂക്ഷമായി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഉഴവൂരിനെ നീക്കാൻ....

ഉഴവൂരിനെ നീക്കാൻ....

നേരത്തെ, ഉഴവൂർ വിജയനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു. മാണി സി കാപ്പൻ, തോമസ് ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ചരടുവലികൾ നടന്നതെന്നായിരുന്നു ആരോപണം.

മരണ ശേഷം....

മരണ ശേഷം....

എൻസിപി സംസ്ഥാന ഘടകത്തിൽ ഒരു വർഷത്തിലേറെയായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഉഴവൂരിന്റെ മരണ ശേഷം രൂക്ഷമായിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയത ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

തോമസ് ചാണ്ടി എത്തിയില്ല...

തോമസ് ചാണ്ടി എത്തിയില്ല...

സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ശവസംസ്ക്കാര ചടങ്ങിന് പാർട്ടിയുടെ ഏക മന്ത്രിയായ തോമസ് ചാണ്ടി എത്താതിരുന്നതും പ്രശ്നം ഗുരുതരമാക്കി.

പോസ്റ്ററുകൾ...

പോസ്റ്ററുകൾ...

ഉഴവൂരിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് എത്താതിരുന്ന തോമസ് ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ തിരക്കുള്ള വ്യക്തിയാണോ എൻസിപിയുടെ മന്ത്രി എന്നാണ് പോസ്റ്ററിലുള്ളത്.

നാണമില്ലേ...

നാണമില്ലേ...

പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മനസാക്ഷിയില്ലാത്ത ഒരു മന്ത്രി എൻസിപിക്ക് എന്തിനാണെന്നും, എൻസിപിക്കാർക്ക് നാണമില്ലേ എന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്. ആത്മാഭിമാനമുണ്ടെങ്കിൽ പ്രതികരിക്കാനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

കോടീശ്വരനായ മന്ത്രി എവിടെപ്പോയി?...

കോടീശ്വരനായ മന്ത്രി എവിടെപ്പോയി?...

തോമസ് ചാണ്ടി രണ്ട് കോടി രൂപയുടെ ചികിത്സാ സഹായം സർക്കാരിൽ നിന്നും കൈപ്പറ്റിയെന്നും, കേരളത്തിലെ സകല നേതാക്കളും പ്രമുഖരും ഉഴവൂരിന് അന്തിമോപചാരം അർപ്പിക്കാൻ വന്നപ്പോൾ എൻസിപിയുടെ കോടീശ്വരനായ മന്ത്രി എവിടെപ്പോയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.

പീതാംബരൻ മാസ്റ്റർക്ക്...

പീതാംബരൻ മാസ്റ്റർക്ക്...

ഉഴവൂരിന്റെ മരണശേഷം പീതാംബരൻ മാസ്റ്റർക്കാണ് സംസ്ഥാന പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല. ആറ് മാസത്തിനകം പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടക്കും. അതേസമയം, പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് എൻസിപി ജില്ലാ നേതാക്കൾ വ്യക്തമാക്കിയത്.

English summary
after uzhavoor vijayan's death, ncp kerala facing internal problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X