കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

Google Oneindia Malayalam News

കൊച്ചി: താന്‍ ഇനി മലയാളം സിനിമയില്‍ പാടില്ല എന്നുളള ഗായകന്‍ വിജയ് യേശുദാസിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. മലയാള സിനിമാ രംഗത്ത് ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നാണ് വിജയ് യേശുദാസ് ആരോപിച്ചത്.

വിജയ് യേശുദാസിനെ വിമര്‍ശിച്ചും പിന്തുണച്ചും ആളുകള്‍ രംഗത്ത് എത്തിയിരുന്നു. അതിനിടെ മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ എം ജയചന്ദ്രന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

വിജയ് യേശുദാസിന് വിമർശനം

വിജയ് യേശുദാസിന് വിമർശനം

മലയാള സിനിമാ ഗാനരംഗത്ത് തനിക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല എന്നുളള വിജയ് യേശുദാസിന്റെ പ്രതികരണത്തിന് പിറകേ അദ്ദേഹത്തെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അര്‍ഹിക്കുന്നതില്‍ കൂടുതലാണ് ലഭിച്ചത് എന്നതടക്കമുളള പ്രതികരണങ്ങള്‍ ഉണ്ടായി. അതിനിടെയാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ പ്രതികരണവും ചര്‍ച്ചയാകുന്നത്.

ഏറ്റവും കുറഞ്ഞ വരുമാനം

ഏറ്റവും കുറഞ്ഞ വരുമാനം

വിജയ് യേശുദാസ് പറയുന്നതില്‍ വാസ്തവം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജയചന്ദ്രന്റെ പ്രതികരണം. സംഗീത സംവിധായകന്റെ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ലെന്നാണ് എം ജയചന്ദ്രന്റെ വെളിപ്പെടുത്തല്‍. മലയാള സിനിമാ രംഗത്ത് ഏറ്റവും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത് സംഗീത സംവിധായകര്‍ക്കാണ് എന്ന് ജയചന്ദ്രന്‍ പറഞ്ഞു.

ഇത് വലിയ കഷ്ടമാണ്

ഇത് വലിയ കഷ്ടമാണ്

കന്നടയിലും തെലുങ്കിലും ഹിന്ദിയിലും കാര്യങ്ങള്‍ വ്യത്യസ്തമാണ് എന്നും എം ജയചന്ദ്രന്‍ പറയുന്നു. അവിടങ്ങളില്‍ സംഗീത സംവിധായകര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം എങ്കിലും കിട്ടാന്‍ തങ്ങള്‍ അര്‍ഹരല്ലേ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ഇത് വലിയ കഷ്ടമാണ് എന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അതില്‍ കൂടുതല്‍ ചെലവഴിക്കാനാകാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്യില്‍ നിന്ന് പണം നല്‍കേണ്ട അവസ്ഥ

കയ്യില്‍ നിന്ന് പണം നല്‍കേണ്ട അവസ്ഥ

സംഗീത സംവിധായകരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗായകര്‍ക്ക് അവര്‍ ചോദിക്കുന്ന പ്രതിഫലം ലഭിക്കുന്നുണ്ട്. എന്നാല്‍ സംഗീത സംവിധായകരുടെ കാര്യം വ്യത്യസ്തമാണ്. പലപ്പോഴും കയ്യില്‍ നിന്ന് പണം നല്‍കേണ്ട അവസ്ഥയാണ്. അവസ്ഥ ഇതൊക്കെ ആണെങ്കിലും സംഗീത സംവിധാന രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നത് അതിനോടുളള പാഷന്‍ ആണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

മാന്യമായ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്

മാന്യമായ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്

സിനിമ എന്നത് ഒരു വ്യവസായം തന്നെ ആണെന്ന് ജയചന്ദ്രന്‍ പറഞ്ഞു. പുണ്യം നേടാന്‍ അല്ല ആരും സിനിമ ചെയ്യുന്നത്. തങ്ങളെ പാട്ട് ചെയ്യാന്‍ വിളിക്കുമ്പോള്‍ എല്ലാവരും ആവശ്യപ്പെടുന്നത് ഹിറ്റ് പാട്ടുകള്‍ വേണം എന്നാണ്. അതുണ്ടാകുന്നത് സംഗീത സംവിധായകന്റെ അധ്വാനത്തിന് ഫലമായിട്ടാണ്. അതിനുളള മാന്യമായ പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

അതിന്റെ നഷ്ടം തനിക്ക് മാത്രം

അതിന്റെ നഷ്ടം തനിക്ക് മാത്രം

സിനിമയെ സംബന്ധിച്ച് ആരും അനിവാര്യമായ ഒരു ഘടകം അല്ല. താന്‍ സംഗീത സംവിധാനം ചെയ്തില്ലെങ്കില്‍ അതിന്റെ നഷ്ടം തനിക്ക് മാത്രമാണ്. അല്ലാതെ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം എന്നുളളത് കൊണ്ട് സഹിച്ച് മുന്നോട്ട് പോകുന്നതാണ് എന്നും ജയചന്ദ്രന്‍ പറഞ്ഞു. ചിത്രം ബിഗ് ബജറ്റ് ആണെങ്കില്‍ സംഗീത വിഭാഗത്തിലൊഴികെ അഭിനേതാക്കള്‍ക്കടക്കം പ്രതിഫലം ഉയരും.

സംഗീത സംവിധായകരുടെ ഗതികേടാണ്

സംഗീത സംവിധായകരുടെ ഗതികേടാണ്

തങ്ങള്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കഴിയുകയാണ്. തനിക്ക് പരാതിയൊന്നും ഇല്ലെന്നും എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. സിനിമയെ താന്‍ കാണുന്നത് പണം ഉണ്ടാക്കാനുളള വഴി ആയിട്ടല്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റ് പരിപാടികളും റിയാലിറ്റി ഷോകളും ചെയ്യേണ്ടി വരുന്നത് സംഗീത സംവിധായകരുടെ ഗതികേടാണ് എന്നും ജയചന്ദ്രന്‍ പറഞ്ഞു.

എന്താണ് മാനദണ്ഡം

എന്താണ് മാനദണ്ഡം

മലയാളത്തിന് പുറത്തുളള സംഗീത സംവിധായകരെ കൊണ്ടുവരുന്നത് അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കിയാണ് എന്നും ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് മാനദണ്ഡം എന്ന് തനിക്ക് മനസ്സിലാകുന്നില്ല. പണം തന്നാലേ ജോലി ചെയ്യൂ എന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഗായകര്‍ക്കും ഗാനരചയിതാവിനും അടക്കമുളള പണം നല്‍കാനുളള പാക്കേജ് സംഗീത സംവിധായകര്‍ക്ക് മേലെ അടിച്ചേല്‍പ്പിക്കുകയാണ് എന്നും ജയചന്ദ്രന്‍ പറഞ്ഞു.

English summary
After Vijay Yesudas Music Director M Jayachandran also reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X