ഷൈന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു; വെളുത്ത പൊടി തുപ്പി; വെളിപ്പെടുത്തലുമായി സൂത്രവാക്യം സിനിമയിലെ പുതുമുഖ നടി
കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന് ഷൈന്‍ ടോം ചാക്കോയില്‍ നിന്നുണ്ടായ മോശം അനുഭവം ചിത്രത്തിലെ നായികയായ വിന്‍സി തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ ആകെ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഷൈനെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
വിന്‍സിയുടെ തുറന്നുപറച്ചിലോടെ സൂത്രവാക്യം സിനിമയുടെ ഭാവിയും പ്രതിസന്ധിയിലായി. വിന്‍സി എടുത്ത നിലപാടിനെ അനുകൂലിച്ചും ഷൈന്റെ പെരുമാറ്റത്തെ പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴിതാ സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച ഒരു നടി കൂടി ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ്. മനോരമ ന്യൂസിലാണ് നടിയുടെ വെളിപ്പെടുത്തലുണ്ടായത്. വിന്‍സി ഉന്നയിച്ച ആരോപണത്തിന് സമാനമായ ആരോപണമാണ് പുതുമുഖ നടിയായ അപര്‍ണ ജോണ്‍സും ഉന്നയിച്ച് രംഗത്തുവന്നത്. സെറ്റില്‍ വച്ച് ഷൈന്‍ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം പെരുമാറുകയും സംസാരിക്കുകയും ചെയ്തതായി അപര്‍ണ വെളിപ്പെടുത്തി.
സൂത്രവാക്യത്തിന്റെ ഷൂട്ടിങ്ങിടെ തനിക്കൊപ്പം മറ്റൊരു നടി കൂടി ഷൈനില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി വിന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിന്‍സിയുടെ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണയും വിന്‍സിയെ അനുകൂലിച്ച് രംഗത്തുവന്നത്.
ഷൈന്‍ സംസാരിക്കുമ്പോള്‍ വായില്‍നിന്ന് വെളുത്ത പൊടി വീഴുന്നുണ്ടായിരുന്നുവെന്ന് അപര്‍ണ ജോണ്‍സും പറഞ്ഞു. ആ സമയത്ത് വിന്‍സിയും തന്റെ ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, വായില്‍ നിന്നു വീണ പൊടി ലഹരി മരുന്നാണോ എന്ന് തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു.
സെറ്റില്‍ ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളാണ് ഷൈനില്‍ നിന്നുണ്ടായത്. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ മുതല്‍ അബ്നോര്‍മല്‍ ആയിട്ടാണ് പെരുമാറിയിട്ടുള്ളത്. വളരെ റസ്റ്റ്ലെസ് ആയിട്ടാണ് ഷൈന്‍ പെരുമാറുന്നത്. ഷൈന്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ഞാന്‍ അധികം സംസാരിക്കാന്‍ പോയില്ല. അകലം പാലിച്ചാണ് നിന്നത്.
സെറ്റില്‍ തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കുന്ന അഡ്വക്കേറ്റായ സൗജന്യ വര്‍മയോട് തന്റെ ബുദ്ധിമുട്ട് പങ്കുവെച്ചിരുന്നു. അവര്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റിയിലെ അംഗമായിരുന്നുവെന്ന് അറിയാതെയാണ് പരാതി പറഞ്ഞത്. അഡ്വ. സൗജന്യ ഉടനെ പരാതിക്കു പരിഹാരമുണ്ടാക്കുകയും തന്നെ കംഫര്ട്ടഫിളാക്കുകയും ചെയ്തു. അതിനാല്‍ പിന്നീട് കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോയില്ല. താന്‍ നാട്ടില്‍ നിന്ന് കുറേ നാളായി മാറിനില്‍ക്കുന്നതിനാല്‍ നാട്ടിലെ ഷൂട്ടിങ് സെറ്റിലെ രീതികള്‍ അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഓസ്ട്രേലിയയിലാണ് അപര്‍ണ ജോണ്‍സ് താമസിക്കുന്നത്.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ നിയമനടപടിക്കില്ലെന്ന് വിന്‍സിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ സൂത്രവാക്യം സിനിമയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്കു മുന്‍പാകെയാണ്. ഇരുവരും ഒരുമിച്ചും വെവ്വേറെയും മൊഴി നല്‍കിയിരുന്നു. നാലംഗ കമ്മിറ്റിക്കു മുന്‍പാകെയാണ് മൊഴി നല്‍കിയത്. തന്റെ പരാതിയില്‍ ഇന്റേണല്‍ കമ്മിറ്റിയും ഫിലിം ചേംബറും സ്വീകരിച്ച നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി പറഞ്ഞു. അതേസമയം, ഷൈന്‍ ഈ വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചിട്ടില്ല.
ഇത്തരം പരാതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഷൈന്‍ അവസാനമായി ഒരു അവസരം കൂടി ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍. ഇനിയും ആരോപണങ്ങള്‍ ഉണ്ടായാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതേസമയം, ഷൈനെതിരേ നടപടിയില്ലാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സിനിമാ സംഘടനകള്‍ക്കെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
ഷൈനെതിരേ നടപടി എടുക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടതെന്ന് അമ്മ സംഘടനയിലെ ഭാരവാഹിയായ അന്‍സിബ ഹസന് പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്കെതിരേയുള്ള ആരോപണത്തില്‍ താരസംഘടനയുടെ അന്വേഷണ കമ്മിറ്റിയില്‍ അന്‍സിബയും ഉണ്ട്.
അതിനിടെ, സിനിമാ മേഖലയിലെ ലഹരിക്ക് തടയിടാന്‍ പൊലീസും സിനിമാ സംഘടനകളുടെ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്. സിനിമയില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ചറിഞ്ഞിട്ടും നിയമനടപടിക്ക് തയാറാകാത്ത വിന്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
വിന്‍സിക്കു പിന്നാലെ പുതുമുഖ നടി കൂടി ഷൈനെതിരേ രംഗത്തുവന്നതോടെ ഷൈന്‍ തുടര്‍ന്നുള്ള സിനിമാ സെറ്റുകളിലെ പെരുമാറ്റങ്ങള്‍ നിയന്ത്രിക്കേണ്ടി വരും. ഷൈന്‍ നിലവില്‍ അഭിനയിക്കുന്ന നിരവധി സിനിമകള്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications