കൊല്ലത്ത് ബാഹുബലി കണ്ടിറങ്ങിയ യുവാവിന് 'ഹാലിളകി' !'ബാഹുബലി ഡാ' എന്ന് അലറിവിളിച്ച് കാണിച്ചുകൂട്ടിയത്
അഞ്ചലിലെ അര്‍ച്ചന തീയേറ്ററിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളാണ് യുവാവ് അടിച്ചുതകര്‍ത്തത്.
കൊല്ലം: ബാഹുബലി കണ്ടിറങ്ങിയ യുവാവ് വാഹനങ്ങളും തിയേറ്ററിന്റെ ഗേറ്റും റെസ്‌റ്റോറന്റിന്റെ ഗ്ലാസും അടിച്ചുതകര്‍ത്തു. കൊല്ലം അഞ്ചലില്‍ മെയ് 8 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അഞ്ചലിലെ അര്‍ച്ചന തീയേറ്ററിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളാണ് യുവാവ് അടിച്ചുതകര്‍ത്തത്.
സംഭവത്തില്‍ അഞ്ചല്‍ കാട്ടമ്പിള്ളി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഹുബലി ഡാ എന്ന് അക്രോശിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ, തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം യുവാവ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്.

ബാഹുബലി കാണാനെത്തി...
അഞ്ചല്‍ അര്‍ച്ചന തിയേറ്ററില്‍ ബാഹുബലി കാണാനെത്തിയ യുവാവാണ് അക്രമം അഴിച്ചുവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇയാള്‍ മാറ്റിനി കാണാന്‍ തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിക്കെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.

സിനിമ കഴിഞ്ഞിറങ്ങി അക്രമവും...
സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഫസ്റ്റ് ഷോയ്ക്കാണ് കയറിയത്. രാത്രി പത്ത് മണിയോടെ ബാഹുബലി ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയ ശേഷമാണ് യുവാവ് തിയേറ്റര്‍ പരിസരത്ത് അക്രമം അഴിച്ചുവിട്ടത്. കൈയില്‍ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ചായിരുന്നു വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്.

പത്തോളം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു...
സിനിമ കണ്ടിറങ്ങിയ യുവാവ് ബാഹുബലി ഡാ എന്ന് അക്രോശിച്ച് കൊണ്ടാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അര്‍ച്ചന തീയേറ്ററിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന പത്തോളം കാറുകളുടെ ചില്ലുകള്‍ കമ്പിവടി ഉപയോഗിച്ചാണ് അടിച്ചുതകര്‍ത്തത്.

എല്ലാം തവിടുപൊടി...
അര്‍ച്ചന തിയേറ്ററിന്റെ ഗേറ്റും, സൊസൈറ്റി ജംഗ്ഷനിലെ അര്‍ച്ചന റെസ്റ്റോറന്റിന് മുന്നിലെ ഗ്ലാസുകളും യുവാവ് അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി പത്തരയോടെ നാട്ടുകാരും യാത്രക്കാരും നോക്കിനില്‍ക്കേയായിരുന്നു യുവാവിന്റെ പരാക്രമം.

പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍...
അഞ്ചലില്‍ അക്രമം നടത്തിയ കാട്ടമ്പിള്ളി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരെ പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അഞ്ചല്‍ പോലീസ് അറിയിച്ചത്.












Click it and Unblock the Notifications