കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ്‌ പ്രചരിപ്പിക്കുകയാണ്'‌;‌ വിമര്‍ശനവുമായി പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ വിജയിച്ചതിന്‌പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ്‌ സര്‍ക്കാരിനേയും ജനാധിപത്യ മുന്നണിയേയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്‌.

ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ്‌ പ്രചരിപ്പിക്കുകയാണ്‌. പച്ചക്കള്ളമാണെന്ന്‌ ബോധ്യമുണ്ടായിട്ടും ചില മാധ്യമങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം നല്‍കി എല്‍ഡിഎഫിനെ ഇകഴ്‌ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്‌. ആ വേല വേണോ, തങ്ങള്‍ക്ക്‌ കൂടി ബോധ്യമുള്ളത്‌ ചെയ്‌താല്‍ പോരെ എന്ന്‌ അത്തരക്കാര്‍ ആലോചിക്കുന്നത്‌ നല്ലതാണ്‌. അപവാദം പ്രചരിപ്പിക്കുവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും എന്ന്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ്‌ ,അന്ന്‌ പറഞ്ഞത്‌ പോലെ സംഭവിച്ചു ജനങ്ങളെ ഒരിക്കലും ചുരുക്കി കാണരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi

നോട്‌നെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്‌ മനസ്‌ സഞ്ചരിക്കുന്നത്‌. ആസൂത്രിതമായി സൃഷിടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്ത്‌ കളയാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്‌. വികലമായ ചില മനസുകള്‍ ചില അസംബന്ധങ്ങള്‍ വിളിച്ച്‌ പറഞ്ഞെന്നു വരും. അതിന്‌ വലിയ പ്രാധാന്യം കൊടുത്ത്‌ വലിയ കാര്യം വന്നിരിക്കുന്നു എന്നമട്ടില്‍ വാര്‍ത്ത ചമച്ച്‌ മാധ്യമങ്ങള്‍ തരം താണ രീതി പിന്തുടരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
ജനങ്ങളെ പരമാവധി തെറ്റിധരിപ്പിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ജനം തയാറായില്ല എന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ കണ്ടത്‌. കഴിഞ്ഞ നാലര വര്‍ഷം എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും, ജനക്ഷേമ പരിപാടികള്‍ക്കും ജനം വലിയ പിന്തുണ നല്‍കി. ആ പിന്തുണയുടെ തുടര്‍ച്ചാണ്‌ ഈ വിജയം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അതിന്‌ തുടര്‍ച്ചയുണ്ടാകണമെന്നും ജനം ആഗ്രഹിക്കുന്നു.
ഇപ്പോഴെങ്കിലും തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പുനരാലോചന നടത്തി ശരിയായ രീതി പിന്തുടരണം. നാടിന്റെ അഭിവൃത്തിക്ക്‌ ഉതകുന്ന തീരുമാനം എടുക്കണം. ഇതിന്റെ അര്‍ഥം എല്‍ഡിഎപിനെ എല്ലാവരും പിന്താങ്ങണമെന്നല്ല. സര്‍ക്കരിനെതിരെ ആരോഗ്യകരമായ വിമര്‍ശനം സ്വഭാവികമായി സ്വാഗതം ചെയ്യുന്നു. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍, പിഴവുണ്ടെങ്കില്‍ അത്‌ തിരുത്തി പോകാന്‍ സര്‍ക്കാരിന്‌ സഹായകരമാകും. ദിുസ്വാധീനങ്ങള്‍ക്ക്‌ വഴങ്ങാതെ തീരുമാനമെടുത്ത വോട്ടര്‍മാര്‍ക്ക്‌ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam

English summary
after winning local body election chief minister criticized medias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X