ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനം; രശ്മിതക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എജി, എന്താണെന്ന് പറയാനാകില്ല
കൊച്ചി: ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെചികരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.
അഡ്വക്കേറ്റ് രശ്മിതക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയ എ.ജി ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. എന്നാല്‍ എന്താകും നടപടിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രശ്മിത രാമചന്ദ്രന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാരാണ് കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിന് പരാതി നല്‍കിയത്. എജി രശ്മിതയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാര്‍ രംഗത്തെത്തിയത്. കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമ സേനയില്‍ നിന്ന് വിരമിച്ച സാര്ജന്റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്.

ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യമൊന്നായി കേഴുമ്പോഴാണ് സര്‍ക്കാര്‍ പ്ലീഡറുടെ അപമര്യാദാപരമായ പ്രസ്താവനയെന്നാണ് എജിക്ക് നല്‍കിയ കത്തില്‍ പ്രധാനമായും പറയുന്നത്. ഉത്തരവാദിത്തമുള്ള പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും എജിക്കുള്ള കത്തില്‍ വിമുക്തഭടന്മാര്‍ പറയുന്നു.

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നാണ് രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത വിമര്‍ശനമുന്നയിച്ചിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറയുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ റാവത്തിനെ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന് പറഞ്ഞാണ് രശ്മിത കുറിപ്പ് അവസാനിപ്പിക്കുന്നത്.

രശ്മിതക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നു വന്നത്. ഔദ്യോഗികമായ യാത്രക്കിടയില്‍ അപകടത്തില്‍ മരണമടഞ്ഞ സേനാധിപനെ അതിന്റെ നടുക്കത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കെ ഇങ്ങനെ വിമര്‍ശിക്കുന്ന രശ്മിത രാജ്യത്തിന് വേണ്ടി മരണം വരിച്ച മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയായ എഐസിസി പ്രസിഡന്റിന്റെ മരണം കൊതിക്കുന്ന സുജ ഇങ്ങനെ വിലയിരുത്തുന്ന നിങ്ങളൊക്കെ എന്ത് തരം മനുഷ്യത്വമാണ് പ്രകടമാക്കുന്നത് എന്നായിരുന്നു രശ്മിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന കമന്റ്.

ബിജെപി യും പരസ്യമായി രശ്മിതക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യദ്രോഹിയാണ് രശ്മിത എന്നാണ് ബിജെപി പറഞ്ഞത്. ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥനടക്കം 13 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. മരണപ്പെട്ടവരിയില്‍ മലയാളി സൈനിനും തൃശ്ശൂര്‍ സ്വദേശിയുമായ പ്രദീപ് കുമാറും ഉള്‍പ്പെട്ടിരുന്നു.

വ്യോമസേനയുടെ എംഐ17വി 5 എന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടന്‍മാര്‍ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications