Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയ്‌ക്കെതിരായ പരാമര്‍ശം; എസ്പി ഹരിശങ്കറിന് നോട്ടീസ്

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിചാരണ ക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐ പി എസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടിസ് അയച്ചു. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം ജെ ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി.

കോട്ടയം മുന്‍ എസ് പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30 ന് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണ് എന്നാണ് എം ജെ ആന്റണിയുടെ ആക്ഷേപം. വിധി നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു.

1

എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാള്‍ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത് എന്നായിരുന്നു ഹരിശങ്കര്‍ പ്രതികരിച്ചിരുന്നത്. സമാന കേസുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വിധി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നല്‍കുന്നതല്ല വിധിയെന്നും ഹരിശങ്കര്‍ പറഞ്ഞിരുന്നു. കോടതി വിധിക്കെതിരെ ആക്ഷേപം ഉയര്‍ത്തിയ എസ് പി ഹരിശങ്കറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ അന്ന് തന്നെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

2

പ്രതി ഭാഗത്തിന്റെ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധി. അതേസമയം, കേസില്‍ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു പറഞ്ഞിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

3

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്. 2018 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്.

4

2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്. ജൂണ്‍ 27-ന് അവര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേ ദിവസം തന്നെ പൊലീസ് പരാതിയില്‍ കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ദേശീയതലത്തിലടക്കം ചര്‍ച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കാനെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധിയെന്നും പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+