ശബരിമലയിലെ പ്രശ്‌നക്കാര്‍ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും... ഹൈക്കോടതിയില്‍ എജിയുടെ റിപ്പോര്‍ട്ട്
എറണാകുളം: ശബരിമല പ്രക്ഷോഭത്തില്‍ ശക്തമായ വാദങ്ങള്‍ നിരത്തി അഡ്വക്കേറ്റ് ജനറല്‍. സന്നിധാനത്ത് നടപ്പന്തില്‍ ഞായറാഴ്ച്ച പ്രശ്‌നമുണ്ടാക്കിയത് ആര്‍എസ്എസുകാരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമാണെന്ന് എജി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും എജി അറിയിച്ചു. മൂന്നിടങ്ങളിലായി നാലായിരം പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും എജി വ്യക്തമാക്കി. ബിജെപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. തീര്‍ത്ഥാടകരെ തടഞ്ഞവര്‍ സാമൂഹിക വിരുദ്ധരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി എജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു. അേൈതസമയം ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി ജനറല്‍ സെക്രട്ടരി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചില്ല. കേസ് 21ന് വീണ്ടും പരിഗണിക്കും. പോലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത 69 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. അതിനിടെ ശബരിമലയിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശബരിമല സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. നാളെ ഇവര്‍ ശബരിമലയിലെത്തും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളില്ലെന്ന പരാതി ഇവര്‍ പരിശോധിക്കും.












Click it and Unblock the Notifications