കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് വീണ്ടും എടിഎം കവര്‍ച്ച, ഇടപാടുകാര്‍ ആശങ്കയില്‍, പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നത്

  • By Vaisakhan
Google Oneindia Malayalam News

കോഴിക്കോട്: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി കോഴിക്കോട്ട് വീണ്ടും എടിഎം കവര്‍ച്ച. വളരെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് ഇത്തവണയും നടത്തിയിരിക്കുന്നത്. 1,49000 രൂപയാണ് കൗണ്ടറില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്നാണ് പണം നഷ്ടമായത്. ഇത്തവണ പണം നഷ്ടമായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് തന്നെയാണ് എന്നത് ഇടപാടുകാരുടെ ആശങ്ക വര്‍ധിപ്പിക്കാനിടയായിട്ടുണ്ട്.

1

ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. അതുകൊണ്ട് സംഭവം അറിയാന്‍ വൈകുകയും ചെയ്തു. നേരത്തെ സ്‌കിമര്‍ ഉപയോഗിച്ചും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ടില്‍ നിന്ന് ആറു തവണയായി ഒന്നര ലക്ഷം രൂപയോളം പിന്‍വലിച്ചിട്ടുണ്ട്. മെഷീനിലും നെറ്റ്‌വര്‍ക്കിലും കൃത്രിമം നടത്തയായിരുന്നു മോഷണമെന്ന് പോലീസ് പറഞ്ഞു.

2

പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്ന് മനസിലായിട്ടുണ്ട്. ദുരൂഹസാഹചര്യത്തില്‍ കണ്ട നാലുപേരുടെ സിസിടിവി ദൃശങ്ങള്‍ എസ്ബിഐ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എടിഎമ്മിന്റെ കണക്ഷന്‍ വിച്ഛേദിച്ചാണ് ഇവര്‍ തട്ടിപ്പുനടത്തുന്നത്. മെഷീന്‍ ഓഫായാല്‍ പേഴ്‌സണല്‍ അക്കൗണ്ടിന് പകരം ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് പണം ലഭിക്കുക. അതിനാല്‍ ഇടപാടുകാര്‍ക്ക് പണം നഷ്ടമാവില്ല. ഇക്കാരണത്താല്‍ ആരും തന്നെ പരാതിയുമായി വരാറില്ലെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഡിസംബര്‍ 20നായിരുന്ന ആദ്യമായി കവര്‍ച്ച നടന്നത്. അ്‌ന് 40000 രൂപയാണ് നഷ്ടമായത്.

English summary
again atm robbery in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X