കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് വീണ്ടും വന്‍ ബാങ്ക് കവര്‍ച്ച... ചേലേമ്പ്ര മോഡല്‍?

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ ഇപ്പോള്‍ ബാങ്ക് കവര്‍ച്ചകളുടെ സീസണ്‍ ആണെന്ന് തോന്നുന്നു. ഒരു മാസത്തിനിടെ കാസര്‍കോട് രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണ് ഇപ്പോള്‍ നടന്നിരിയ്ക്കുന്നത്.

കാസര്‍കോട് ചെറുവത്തൂരിലെ വിജയ ബാങ്കിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. സ്വര്‍ണ്ണവും പണവും അടക്കം ഏതാണ്ട് നാല് കോടി രൂപ മൂല്യം വരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.

മലപ്പുറം ചേലേമ്പ്രയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുപ്രസിദ്ധ ബാങ്ക് കവര്‍ച്ചയ്ക്ക് സമാനമാണ് ചെറുവത്തൂരിലെ സംഭവം. ഒന്നാം നിലയിലെ ബാങ്കിന്റെ സ്‌ട്രോങ് റൂമിലേയ്ക്ക് ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ കടന്നിട്ടുള്ളത്.

Vijaya Bank

നാല് സേഫുകളാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഇവയിലാണ് സ്വര്‍ണവും പണവും എല്ലാം സൂക്ഷിച്ചിരുന്നത്. നാലില്‍ മൂന്ന് സേഫുകളും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. നാലാമത്തെ സേഫ് തകര്‍ക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.

സെപ്തംബര്‍ 28 തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഞായറാഴ്ച രാത്രിയില്‍ ആയിരിക്കാം മോഷണം നടന്നതെന്നാണ് കരുതുന്നത്.

സെപ്തംബര്‍ ആറിന് കാസര്‍കോട് തന്നെയുള്ള കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍ കൊള്ള നടന്നത്. ജീവനക്കാരെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയാണ് അന്ന് ഏതാണ്ട് നാല് കോടിയോളം വരുന്ന സ്വര്‍ണവും പണവും അക്രമികള്‍ തട്ടിയെടുത്തത്.

English summary
Vijaya Bank robbery at Kasarkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X