കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് വീണ്ടും കോളറ; കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം

Google Oneindia Malayalam News

മാവൂര്‍: കോളറ രോഗലക്ഷണവുമായി ഇതരസംസ്ഥാന തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂര്‍ കല്‍പ്പള്ളി ആയംകുളത്തെ സ്വകാര്യ കെട്ടിടത്തില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ മുര്‍ശിദാബാദ് സ്വദേശി മുസ്തഖീമിനെയാണ് (20) അവശനിലയില്‍ ആശുപത്രിയിലാക്കിയത്.

ഒത്തുകളി പൊളിഞ്ഞു എംഎല്‍എയുടെ മകന്‍ മുഹമ്മദിനെതിരെ ഗുരുതര കുറ്റം ചുമത്തി, അഴിക്കുള്ളിലാവും!!ഒത്തുകളി പൊളിഞ്ഞു എംഎല്‍എയുടെ മകന്‍ മുഹമ്മദിനെതിരെ ഗുരുതര കുറ്റം ചുമത്തി, അഴിക്കുള്ളിലാവും!!

ആറു മാസം മുന്‍പ് തെങ്ങിലക്കടവിലെ കെട്ടിടത്തില്‍ താമസിക്കുന്ന മുര്‍ശിദാബാദുകാരായ ഏഴു പേര്‍ക്ക് കോളറ ലക്ഷണം കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നു പേര്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കിണര്‍ വെള്ളം പരിശോധിച്ചപ്പോള്‍ കോളറ വിബ്രിയൊ രോഗാണുവിനെ കണ്ടെത്തുകയും തുടര്‍ന്ന് അനധികൃത വാസകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ കോളറബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

labours

കോളറ ലക്ഷണം കണ്ടെത്തിയ വ്യക്തി വ്യാഴാഴ്ചയാണ് മറ്റു മൂന്നുപേരോടൊപ്പം നാട്ടില്‍നിന്ന് മാവൂരില്‍ എത്തിയത്. ട്രെയിന്‍ യാത്രയില്‍ തുടങ്ങിയ വയറിളക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ചെറൂപ്പ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോളറയാണെന്ന സംശയത്തില്‍ ഡോക്റ്റര്‍മാര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചപ്പോഴേയ്ക്കും ഇയാള്‍ സ്ഥലംവിട്ടു.

കെ സുധാകരൻ‌ 48 മണിക്കൂർ സത്യാഗ്രഹം കിടന്നാൽ പോര... കാരണം? ഇപി ജയരാജന് ഒന്നും മറക്കാൻ പറ്റില്ലല്ലോകെ സുധാകരൻ‌ 48 മണിക്കൂർ സത്യാഗ്രഹം കിടന്നാൽ പോര... കാരണം? ഇപി ജയരാജന് ഒന്നും മറക്കാൻ പറ്റില്ലല്ലോ

തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ പി. ഉണ്ണികൃഷ്ണന്‍, സൂപ്പര്‍വൈസര്‍ പി. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയംകുളത്ത് മുറിയില്‍ മുസ്തഖീമിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ച മറ്റ് അഞ്ചുപേരോട് മുറി വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിട ഉടമയ്ക്കും ഇതുസംബന്ധിച്ച് താക്കീത് നല്‍കിയിട്ടുണ്ട്.

ഇവര്‍ വെള്ളമെടുക്കുന്ന കിണര്‍ ഉള്‍പ്പെടെ പരിശോധിക്കാനും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനും നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ചെറൂപ്പയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുറ്റിക്കടവ് റോഡില്‍ കുടുസുമുറികളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് കണ്ടെത്തുകയും ഉടമയ്ക്ക് നോട്ടിസ് നല്‍കി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ ആരാച്ചാരുടെ ചായ സല്‍ക്കാരം; കോമാളികളാകരുത്!! കൊലക്കത്തി താഴെയിടൂ, ബിസ്‌ക്കറ്റ് പിന്നെകണ്ണൂരില്‍ ആരാച്ചാരുടെ ചായ സല്‍ക്കാരം; കോമാളികളാകരുത്!! കൊലക്കത്തി താഴെയിടൂ, ബിസ്‌ക്കറ്റ് പിന്നെ

English summary
again cholera reported in mavoor,building owners got tight control over cholera in kozhikode,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X