കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ കടത്തില്‍ ഇപ്പോള്‍ പിടിയിലായ സംഘങ്ങള്‍ മാത്രമല്ല സജീവമായിട്ടുള്ളത് എന്നതിന് സൂചന നല്‍കി നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഇത്തവണ വിദേശ പൗരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മൂന്ന് കിലോ ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

2103 നവംബര്‍ 24 ന് ഞായറഴ്ചയാണ് സ്വര്‍ണം പിടിച്ചത്. രാവിലെ 9.50 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സിലെ യാത്രക്കാരനാണ് പിടിയില്‍ ആയത്. സന്ദര്‍ശക വിസയില്‍ എത്തിയ ഒരു സംഘം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 24 പുരുഷന്‍മാരും 16 സ്ത്രീകളും. നവംബര്‍ 24 ന് തിരിച്ച് പോകേണ്ടവരാണ് എല്ലാവരും.

Gold

ഇക്കാര്യത്തില്‍ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയത്. സംഘത്തിലെ ഒരു പുരുഷന്റെ കയ്യില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാക്കിയുള്ളവരെ അധികൃതര്‍ ചോദ്യംചെയ്ത് വരികയാണ്.

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രധാന പ്രതി ഫയാസ് ഇപ്പോള്‍ ജയിലില്‍ ആണ്. കരിപ്പൂരിലെ സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ക്ക് ഫയാസുമായി ബന്ധമുള്ള കാര്യം തെളിഞ്ഞിരുന്നു. വിദേശികളെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണോ കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഏറ്റവും പുതി. സംഭവം.

English summary
Three kilogram gold captured from a foreign tourist at Nedumbassery Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X