കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കോപ്പിയടിച്ച ഉഴപ്പന്‍ അപ്പൂപ്പനാരാണ്? കാര്‍ത്യാനിയമ്മയുടെ മറുപടിയില്‍ വീണ്ടും ഞെട്ടി മലയാളികള്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ആ കോപ്പിടയടിച്ച ഉഴപ്പന്‍ അപ്പൂപ്പനാരാണ് ? | Oneindia Malayalam

96ാം വയസില്‍ നാലാം ക്ലാസ് പരീക്ഷ പുഷ്പം പോലെ പാസായി ഒന്നാം റാങ്ക് വാങ്ങിയ കാര്‍ത്യായനി അമ്മ കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകണ്. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ് കാര്‍ത്യാനിയമ്മയെ. ആ ആര്‍ജ്ജവത്തെ, ചുറുചുറുക്കിനെ, മനസിനെ, പ്രയത്നത്തെ. സമാനതകളില്ലാത്ത ആ ഊര്‍ജ്ജത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല.

കഴിഞ്ഞ ദിവസം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്ന് വാങ്ങാന്‍ എത്തിയപ്പോഴും 96 ലും ഉള്ള ആ ചുറു ചുറുക്ക് കണ്ടുനിന്നവരെ ചെറുതായൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. എന്തായാലും ഹിറ്റായ പഠിപ്പിസ്റ്റ് മുത്തശ്ശിയെ കുറിച്ച് മലയാളി തിരയുകയാണ്. ഒപ്പം ആ ഉഴപ്പന്‍ ക്ലാസ്മേറ്റിനേയും. മുത്തശ്ശിയും ആ ഉഴപ്പന്‍ ചങ്ങായിയും ആരാണെന്നല്ലേ പറയാം

 തരംഗമായി

തരംഗമായി

തന്‍റെ 96ാം വളരെ സിമ്പിളായി ഒരു റാങ്ക് കരസ്ഥമാക്കിയ മുത്തശ്ശി ഒറ്റ ദിവസം കൊണ്ടായിരുന്നു രാജ്യമാകെ തരംഗമായത്. പ്രായം തളര്‍ത്താത്ത ഊര്‍ജ്ജവും ആ നിശ്ചയദാര്‍ഡ്യവും തന്നെയായിരുന്നു മുത്തശ്ശിയെ താരമാക്കിയത്. എങ്ങനെയാണ് ഈ മുത്തശ്ശി സാക്ഷരതാ ക്ലാസില്‍ എത്തിയതെന്ന് അറിയേണ്ടേ

 പഠിക്കാന്‍ മോഹം

പഠിക്കാന്‍ മോഹം

കാര്‍ത്യാനിയമ്മ മുന്‍പ് സ്കൂളില്‍ പോയിട്ടില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ട് വര്‍ഷം മുന്‍പാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അന്നുമുതലാണ് കാര്‍ത്യാനിയമ്മയക്ക് പഠിക്കണം എന്ന ആഗ്രഹം തുടങ്ങിയതത്രേ. ഇതോടെ നാലാം തരം തുല്യതാ പരീക്ഷ എഴുതാന്‍ തിരുമാനിക്കുകയായിരുന്നു.

 അക്ഷരലക്ഷം പരീക്ഷ

അക്ഷരലക്ഷം പരീക്ഷ

കഴിഞ്ഞ ജനവരി മുതലാണ് കാര്‍ത്യാനിയമ്മ അക്ഷരലക്ഷം പദ്ധതിയില്‍ ചേര്‍ന്ന് പഠനത്തിന് എത്തിയത്. ആഗസ്തില്‍ പരീക്ഷയും നടന്നു. ആഗസ്ത് 10 ന് മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്കൂളില്‍ എത്തിയ കാര്‍ത്യാനിയമ്മയുടേയും സഹപാഠിയായ രാമചന്ദ്രന്‍ പിള്ളയുടേയും ചിത്രം ഏറെ വൈറലായിരുന്നു.

 ഒന്നാം റാങ്ക്

ഒന്നാം റാങ്ക്

42,933 പേരാണ് അന്ന് പരീക്ഷ എഴുതിയത്. അതില്‍ ഏറ്റവും പ്രായമുള്ള ആളും കാര്‍ത്യാനിയമ്മയായിരുന്നു. ഫലം വന്നപ്പോള്‍ കാര്‍ത്യാനിയമ്മ എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. 100 ല്‍ 98 മാര്‍ക്കായിരുന്നു കാര്‍ത്യാനിയമ്മ നേടിയത്. ഒപ്പമിരുന്ന് പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് ആകട്ടെ 88 മാര്‍ക്കും.

 ഇതൊക്കെ എന്ത്?

ഇതൊക്കെ എന്ത്?

എഴുത്ത് , വായന, ഗണിതം എന്നീ മൂന്ന് മേഖലകളിലായിരുന്നു കാര്‍ത്യായനി അമ്മ പരീക്ഷ എഴുതിയത്. എഴുത്തില്‍ കാര്‍ത്യാനിയമ്മയ്ക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും.

 ജീവിതം ഇങ്ങനെ

ജീവിതം ഇങ്ങനെ

അമ്പലങ്ങളില്‍ തൂപ്പ് ജോലി ചെയ്താണ് കാര്‍ത്യാനിയമ്മ മക്കളെ വളര്‍ത്തിയത്. ഇപ്പോഴും ആരോഗ്യത്തിന് ഒരു കുറവും ഇല്ല. കണ്ണിന്‍റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഇതുവരെ ആശുപത്രി കയറിയിട്ടില്ല.പക്കാ വെജിറ്റേറിയന്‍ ആണത്രേ ഈ അമ്മ. ചിലപ്പോള്‍ ഭക്ഷണമേ കഴിക്കാറില്ലത്രേ. അപൂര്‍വ്വമായി ചോറ് കഴിക്കാറുണ്ട്. എന്നാല്‍ എന്നും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും.

 100ാം വയസില്‍

100ാം വയസില്‍

വ്യാഴാഴ്ചയാണ് കാര്‍ത്യാനിയമ്മ മുഖ്യമന്ത്രി പിണറായിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയത്. എന്തുകൊണ്ടാണ് പഠിക്കാന്‍ തോന്നിയതെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത് കണ്ടായിരുന്നു തനിക്കും ആഗ്രഹം തോന്നിയതെന്നും കാര്‍ത്യാനിയമ്മ പറഞ്ഞു. അടുത്ത ആഗ്രഹവും പറയാന്‍ മറന്നില്ല. 100ാം വയസില്‍ തനിക്ക് പത്താം തരം തുല്യത പാസാകണം എന്നായിരുന്നു അമ്മ പറഞ്ഞത്.

 ഉഴപ്പനെ കുറിച്ച്

ഉഴപ്പനെ കുറിച്ച്

എന്തായാലും അമ്മയുടെ ഈ ചുറുചുറുക്കിനെ സോഷ്യല്‍ മീഡിയ വാഴ്തിയപ്പോള്‍ എല്ലാവരും ചോദിച്ച ഒരു ചോദ്യമുണ്ട്. അടുത്തിരുന്ന് കോപ്പിയടിച്ച ആ ഉഴപ്പന്‍ മുത്തശ്ശന്‍ ആരാണെന്ന്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മുത്തശ്ശി.

 ക്ലാസ്മേറ്റ്

ക്ലാസ്മേറ്റ്

അവന്‍ അപ്പൂപ്പന്‍ ഒന്നുമല്ല. അത് തന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. മറുപടി പറഞ്ഞ് മോണകാട്ടിയുള്ള ചിരിയില്‍ വീണ്ടും സോഷ്യല്‍ മീഡിയ വീണിരിക്കുകയാണ്. പഠിപ്പിനോടുള്ള ഇഷ്ടം തന്നെയാണ് രാമചന്ദ്രനേയും കാര്‍ത്യാനിയമ്മയുടെ ക്ലാസ്മേറ്റ് ആക്കി മാറ്റി.

 ഷെയര്‍ ചെയ്യുന്നു

ഷെയര്‍ ചെയ്യുന്നു

അപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയാണല്ലേ എന്ന കുറിപ്പോടെ മലയാളി ആ വീഡിയോയും ഷെയര്‍ ചെയ്യുകയാണ്. അതിനിടെ ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യാനിയമ്മയുടേതാകണമെന്നാണ് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. കാര്‍ത്യാനിയമ്മയുടെ വിജയം എല്ലാവര്‍ക്കും പ്രചോദനമാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വീഡിയോ

വീഡിയോയുടെ പൂര്‍ണരൂപം

English summary
again karthyaniammas video is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X