കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമിനി ജെയിനെ മാറ്റരുതെന്ന് കരയോഗം; കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയത്തിലിടപ്പെട്ട് വീണ്ടും എന്‍എസ്എസ്

Google Oneindia Malayalam News

എറണാകുളം: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് രംഗത്ത് എത്തിയത്. മേയര്‍ പദവിയില്‍ നിന്ന് സൗമിനി ജെയിനെ മാറ്റേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ തയ്യാറായില്ല.

ഇതിന് പിന്നാലെ കെപിസിസി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയ സൗമിനി ഇന്ന് ഉമ്മന്‍ചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുമായി ചര്‍ച്ച നടത്തും. ഇതിനിടയിലാണ് മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ് രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മേയറെ മാറ്റരുത്

മേയറെ മാറ്റരുത്

മേയറെ മാറ്റാന്‍ എറണാകുളത്തെ പ്രമുഖ നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രംഗത്ത് എത്തുന്നതിനിടയിലാണ് സൗമിനി ജെയിന്‍ എറണാകുളം കരയോഗം പിന്തുണ പ്രഖ്യാപിച്ചത്. സൗമിനി ജെയിലെ മേയര്‍ പദവിയില്‍ നിന്ന് മാറ്റരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു.

സമുദായ സന്തുലനം ഇല്ലാതാകും

സമുദായ സന്തുലനം ഇല്ലാതാകും

മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ് സൗമിനി ജെയിനെ മാറ്റുന്നത്. നിലവിലെ എംപിയും എംഎല്‍എയുമെല്ലാം ആ സമുദായത്തില്‍ നിന്നാണ്. സൗമിനി ജെയിനെ മേയര്‍ പദവിയില്‍ നിന്ന് മാറ്റിയാല്‍ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി രാമചന്ദ്രന്‍ വ്യക്തമാക്കി.

കെപിസിസി നേതൃത്വം

കെപിസിസി നേതൃത്വം

അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജി വെക്കുന്നതാണ് അഭികാമ്യമെന്ന് കെപിസിസി നേതൃത്വം തന്നെ സൗമിനി ജയിനെ അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നാണ് സൗമിനി ജെയിന്‍ ആവര്‍ത്തിക്കുന്നത്. പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം പലതും പറയാനുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടിജെ വിനോദിന്‍റെ ഭൂരിപക്ഷം

ടിജെ വിനോദിന്‍റെ ഭൂരിപക്ഷം

എറണാകുളം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന്‍റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായത്. ഡെപ്യൂട്ടി മേയറായിരുന്നു ടിജെ വിനോദിന് പകരക്കാരനെ കണ്ടെത്തുമ്പോള്‍ തന്നെ പുതിയ മേയറേയും കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

പുതിയ പേരുകള്‍

പുതിയ പേരുകള്‍

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു, പാലാരിവട്ടത്തുനിന്നുള്ള കൗണ്‍സിലര്‍ വികെ മിനിമോള്‍ എന്നിവരുടെ പേരുകളാണ് സൗമിനി ജെയിന് പകരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പശ്ചിമ കൊച്ചിയില്‍ നിന്നുള്ള കെആര്‍ പ്രേംകുമാര്‍ ഡെപ്യൂട്ടി മേയറായാല്‍ വികെ മിനിമോളുടെസാധ്യതകള്‍ വര്‍ധിക്കും.

ഗ്രൂപ്പ് സമവാക്യങ്ങള്‍

ഗ്രൂപ്പ് സമവാക്യങ്ങള്‍

എ ഗ്രൂപ്പില്‍ നിന്നുള്ള എംബി മുരളീധരനേയും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മേയര്‍ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സാമുദായിക പരിഗണനയും ഇരുപദവികളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണ്ണായകമാവും.

ആശങ്ക

ആശങ്ക

സൗമിനി ജെയിനെ മാറ്റി പുതിയ മേയറെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ അംഗങ്ങളും പിന്തുണ നല്‍കുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. കേര്‍പ്പറേഷന്‍ ഭരണത്തില്‍ സൗമിനി ജെയിനെ പിന്തുണച്ച് രണ്ട് വനിതാ അംഗങ്ങള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.

പിന്തുണ പിന്‍വലിക്കും

പിന്തുണ പിന്‍വലിക്കും

സൗമിനെ ജെയിനെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യുഡിഎഫ് അംഗം റോസ് മേരിയും വ്യക്തമാക്കിയിട്ടുണ്ട്. എട്ട് മാസത്തേക്ക് ഭരണമാറ്റം ആവശ്യമില്ലെന്നാണ് ഇരുവരും അഭിപ്രായപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ മികച്ച മേയറാണ് സൗമിനെ ജെയിനെന്നും ഇവര്‍ അവകാശപ്പെട്ടു.

ഒന്നും ചെയ്യാനില്ല

ഒന്നും ചെയ്യാനില്ല

കോര്‍പ്പറേഷന്‍ പരിധിയില്‍ ഇതിന് മുമ്പും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. തങ്ങളുടേയും ഡിവിഷനുകളില്‍ വെള്ളക്കെട്ടുണ്ടായി. അങ്ങനെയെങ്കില്‍ തങ്ങളും രാജി വെക്കേണ്ടതല്ലേ. ഇനി ബാക്കിയുള്ള ഈ കുറഞ്ഞ സമയത്തേക്ക് പുതുതായി വരുന്ന ഒരു മേയര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ഗീത പ്രഭാകര്‍ പറഞ്ഞു.

ലീഗിനും അതൃപ്തി

ലീഗിനും അതൃപ്തി

മേയറെ മാറ്റുന്നതില്‍ ഘടകകക്ഷിയായ ലീഗിനും അതൃപ്തിയുണ്ട്. മേയറെ മാറ്റുന്ന കാര്യ ലീഗില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും ലീഗ് നേതാവുമായ പിഎം ഹാരിസ് പറയുന്നത്. നഗരസഭാ ഭരണം കാര്യക്ഷമമാണ്. വെള്ളക്കെട്ടിന് മേയര്‍ ഉത്തരവാദിയല്ലെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ മേയറെ മാറ്റിയാല്‍ മുസ്ലിംലീഗ് പ്രതിഷേധം അറിയിക്കുമെന്നും ഹാരിസ് പറഞ്ഞു.

അംഗബലം

അംഗബലം

നിലവില്‍ 74 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 38ഉം എല്‍ഡിഎഫിന് 34 ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ടിജെ വിനോദ് എംഎല്‍എ ആയതിനെ തുടര്‍ന്ന് രാജി വെച്ചതോടെ യുഡിഎഫ് അംഗങ്ങളുട എണ്ണം 37 ആയി. നിലവില്‍ ഈ രണ്ട് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ അത് യു.ഡി.എഫിന് പ്രതിസന്ധിയുണ്ടാക്കും. അതിനാല്‍ തന്നെ എല്ലാം അംഗങ്ങളുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമാകും മേയറെ മാറ്റാനുള്ള തീരുമാനം

 മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമി ദൂരത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമി ദൂരത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും

 മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന

English summary
Again NSS involvement in Congress affairs; asks not to change Kochi mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X