മോദിക്കെതിരെ വീണ്ടും കോളേജ് മാഗസിന്
തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി പരാമര്‍ശിച്ചുകൊണ്ട് വീണ്ടും കോളേജ് മാഗസിന്. കഴിഞ്ഞ തവണ കുന്നംകുളത്തെ പോളിടെക്നിക് കോളേജില്‍ നിന്നായിരുന്നു മാഗസിനെങ്കില് ഇത്തവണ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജില്‍ നിന്നാണ്.
ശ്രീകൃഷ്ണ കോളേജിന്റെ മാഗസിനില്‍ നരേന്ദ്ര മോദിയെ മാത്രമല്ല, അമൃതാനന്ദമയിയേയും മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ട് പേരുകള്‍ പരാമര്‍ശിക്കാതെയാണ് അധിക്ഷേപം.
കോളേജ് മാഗസിനിലെ പദപ്രശ്നത്തിലാണ് അല്പം മോശമായ രീതിയില്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതേ പംക്തിയില്‍ തന്നെയാണ് അമൃതാനന്ദമയിയേും കളിയാക്കുന്നത്. പൊതുവേ കോളേജ് മാഗസിനുകളില്‍ പദപ്രശ്നം പോലുളള പംക്തികള്‍ പതിവില്ലാത്തതാണ്.
നമോ = നായിന്റെ മോന്, എങ്കില്‍ നമോ ആര് എന്നാണ് ചോദ്യം. നരേന്ദ്ര മോദിയെ നമോ എന്നാണ് വിശേഷിപ്പിക്കാറ്. അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് മോദി അനുകൂലികള്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും അധികം ഉമ്മ വില്‍ക്കുന്ന അമ്മ ആരാണെന്നാണ് അമൃതാനന്ദമയിയെ കൊള്ളിച്ചുകൊണ്ടുള്ള ചോദ്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ലക്ഷ്യം വച്ചുകൊണ്ടുള്ള ചോദ്യങ്ങളും പദപ്രശ്നത്തില്‍ ഉണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദളിതനെ വാദ്യവായനക്ക് പ്രവേശിപ്പിക്കാതിരുന്ന സംഭവത്തേയും കോളേജിലെ അരമതില് നിരോധനം നടപ്പിലാക്കിയ പ്രിന്‍സിപ്പാളിനേയും വെറുതേ വിടുന്നില്ല.
കുന്നംകുളത്തെ സംഭവത്തിന് സമാനമായി ഇവിടേയും എസ്എസ്എഫ് ആണ് കോളേജ് യൂണിയന് ഭരിക്കുന്നത്.