Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാറില്‍ വീണ്ടും ബലാത്സംഗം...പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു,പ്രതി അയല്‍വാസി....

ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.

പാലക്കാട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും സഹോദരിയും പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വാളയാറില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. വാളയാറില്‍ തിങ്കളാഴ്ച മരണപ്പെട്ട ഇരുപതുകാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സംഭവത്തില്‍ യുവതിയുടെ അയല്‍വാസിയായ രതീഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ യുവതിയെ വീട്ടില്‍ക്കയറി കയറിപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. യുവാവിന്റെ പീഡനത്തില്‍ മനംനൊന്താണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.

പീഡിപ്പിച്ചത് അയല്‍വാസി...

പീഡിപ്പിച്ചത് അയല്‍വാസി...

അയല്‍വാസിയായ രതീഷ് എന്ന യുവാവാണ് യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഇയാള്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

വിഷം കഴിച്ചു...

വിഷം കഴിച്ചു...

സംഭവത്തിന് ശേഷം മനോവിഷമത്തിലായ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

ബലാത്സംഗത്തിനിരയായി...

ബലാത്സംഗത്തിനിരയായി...

പെണ്‍കുട്ടി മരണപ്പെട്ട ശേഷം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിരിക്കുന്നത്. വിഷം കഴിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു...

പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു...

വാളയാറിലെ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മറ്റൊരു ബലാത്സംഗ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്. സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+