Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ 'കണ്ണുണ്ണി' ആക്കി തിരുവഞ്ചൂര്‍... നൂസിയ നസീമൊന്നും ഒന്നുമല്ല!!! ട്രോളുകളും...

കോട്ടയം: കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദി എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന മന്ത്രിയുടെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. ഏത് മലയാളിയും ഉറക്കത്തില്‍ പോലും വ്യക്തമായി പറയുന്ന പേരുകളാണ് എന്ന് തിരുവഞ്ചൂര്‍ തെറ്റിച്ച് പറഞ്ഞത്.

അതൊക്കെ പോകട്ടെ എന്ന് വയ്ക്കാം. അന്ന് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും തിരവഞ്ചൂരിന്‌ കിട്ടിയ പണി കണ്ടാല്‍ ആരും ചിരിച്ച് പോകും.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ തിരുവഞ്ചൂര്‍ 'കണ്ണുണ്ണി' ആക്കിക്കളഞ്ഞു!!!

തിരുവഞ്ചൂരിന്റെ 'നാക്ക് പിഴ'

തിരുവഞ്ചൂരിന്റെ 'നാക്ക് പിഴ'

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ 'നാവ് ഉളുക്കുന്നത്' ആദ്യമായിട്ടൊന്നും അല്ല. എന്നാല്‍ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ അത് ആവര്‍ത്തിച്ചപ്പോള്‍ എല്ലാവരും ചിരിച്ചുപോയി.

മോഹന്‍ലാല്‍ 'കണ്ണുണ്ണി' ആണ്

മോഹന്‍ലാല്‍ 'കണ്ണുണ്ണി' ആണ്

മോഹന്‍ലാല്‍ മലയാളത്തിന്റെ 'കണ്ണുണ്ണി' ആണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് നടന്ന ചടങ്ങില്‍ പറഞ്ഞത്. കണ്ണിലുണ്ണി എന്നാണ് ഉദ്ദേശിച്ചത്.

പണി വാങ്ങിച്ചു

പണി വാങ്ങിച്ചു

തിരുവഞ്ചൂരിന്‌റെ 'കണ്ണുണ്ണി' സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയതോടെ ട്രോളര്‍മാര്‍ പഴയ കഥകളൊക്കെ പൊക്കിപ്പിടിച്ച് രംഗത്തിറങ്ങി.

ഇതാ ഒരു പഴയ അവാര്‍ഡ് കഥ

ഇതാ ഒരു പഴയ അവാര്‍ഡ് കഥ

തിരുവഞ്ചൂര്‍ മന്ത്രി ആയിരുന്നാല്‍ ചിലപ്പോള്‍ പഴയ ദേശീയ പുരസ്‌കാര വിവാദം ഒന്നുകൂടി ആവര്‍ത്തിച്ചേയ്ക്കും.

നൂസിയ നുസീം... അയിനാണ്

നൂസിയ നുസീം... അയിനാണ്

പുരസ്‌കാരം നല്‍കാന്‍ നസ്രിയയെ വിളിച്ചപ്പോള്‍ തിരുവഞ്ചൂര്‍ മനസ്സില്‍ പറഞ്ഞത് ഇങ്ങനെ ആണത്രെ!!!

കണ്ണുണ്ണി ട്രോള്‍

കണ്ണുണ്ണി ട്രോള്‍

ലാലേട്ടന്‍ നമ്മുടെ കണ്ണുണ്ണിയാണ്. കണ്ണുണ്ണിയെ, കണ്ണുണ്ണി എന്നല്ലാതെ മണ്ണുണ്ണി എന്ന് വിളിയ്ക്കാന്‍ പറ്റുമോ?

അവാര്‍ഡ് ഉമ്മന്‍ ചാണ്ടിയ്‌ക്കോ?

അവാര്‍ഡ് ഉമ്മന്‍ ചാണ്ടിയ്‌ക്കോ?

നല്ല നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നസ്രിയ നസീമില്‍ നിന്ന് സ്വീകരിയ്ക്കുകയാണോ എന്നാണ് ചിലരുടെ സംശയം!!!

ഈ താടിയെന്തിനാ...?

ഈ താടിയെന്തിനാ...?

എന്താണ് ഫഹദ് ഈ താടി വച്ചിരിയ്ക്കുന്നത്? ചുമ്മാ ഒരു ചാര്‍ലി ട്രോള്‍ കിടക്കട്ടേയല്ലേ!!!

നസ്രിയക്കിട്ടും പണി

നസ്രിയക്കിട്ടും പണി

അവാര്‍ഡ് ശില്‍പം നോക്കിയിരിയ്ക്കുന്ന നസ്രിയയ്ക്കും ട്രോളര്‍മാര്‍ കിടിലന്‍ പണികൊടുത്തു.

ഗുമസ്‌തേ...

ഗുമസ്‌തേ...

പാവം തിരുവഞ്ചൂര്‍, ഇനി എന്തൊക്കെ സംഭവിച്ചാലും അദ്ദേഹത്തിന്റെ ചീത്തപ്പേര് മാറില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ബാല്യകാലസ്‌നഗ്ഗി

ബാല്യകാലസ്‌നഗ്ഗി

ഇത് പഴയ ട്രോള്‍ ആണ്. എങ്കിലും സാഹചര്യം അനുസരിച്ച് ചിലര്‍ പൊക്കിയെടുത്തിട്ടുണ്ട്.

വീഡിയോ കാണാം

രുവഞ്ചൂർ രാധാകൃഷ്ണൻ് സംഭവിച്ച നാക്ക് പിഴ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+