കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സമ്മേളനത്തിനും റെയില്‍വേ ബജറ്റിനും ഇന്ത്യാവിഷന്‍ നിശബ്ദം... എന്തൊരു ഗതികേട്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയാളത്തില്‍ പുതിയ ദൃശ്യവാര്‍ത്താ ഭാഷ ചമച്ച ചാനല്‍ ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഇന്ത്യാവിഷന്‍ എന്നായിരിക്കും. സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച നിരവധി വാര്‍ത്തകള്‍ പുറത്ത് വിട്ട ഇന്ത്യാവിഷന്‍ ഇക്കഴിഞ്ഞ സിപിഎം സമ്മേളന വേളയില്‍ നിശബ്ദമായിരുന്നു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ റെയില്‍ ബജറ്റ് സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, തട്ടുദോശ എങ്ങനെ ഉണ്ടാക്കാമെന്ന് പഠിപ്പിക്കുകയാണ് ഇന്ത്യാവിഷന്‍. മലയാളിത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ വീണ്ടും സമരത്തെത്തുടര്‍ന്ന് പൂട്ടിയിരിക്കുകയാണ്.

ശമ്പള പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യാവിഷനില്‍ കടുത്ത സമരം ആയിരുന്നു. ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല. തത്സമയ വാര്‍ത്താ സംപ്രേഷണവും ഓണ്‍ലൈന്‍ വിഭാഗവും പൂര്‍ണമായും നിലച്ചിരുന്നു. പിന്നീട് മാനേജ്‌മെന്റ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. 17 ദിവസമാണ് അന്ന് സമരം നീണ്ടുനിന്നത്.

Indiavision

തൊഴില്‍ മന്ത്രിയുടേയും ലേബര്‍ കമ്മീഷണറുടേയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും നടത്തിയ. ചര്‍ച്ചയിലായിരുന്നു അന്ന സമരം പിന്‍വലിച്ചത്. ഡിസംബര്‍ 24 നകം ഒക്ടോബറിലെ ശമ്പളം നല്‍കാമെന്നും ജനുവരി മാസത്തില്‍ നവംബറിലെ ശമ്പളം നല്‍കാമെന്നും ഫെബ്രുവരിയില്‍ ഡിസംബര്‍ മാസത്തിലെ ശമ്പളം നല്‍കാമെന്നും ആയിരുന്നു ഉറപ്പ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.

ഇതിനിടെ ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ഇന്ത്യാവിഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെയായി. ഇതോടെ പരസ്യവരുമാനം കുത്തനെ ഇടിഞ്ഞു. മാനേജുമെന്റുമായി ജീവനക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ അനുകൂലമായ മറുപടികള്‍ ഒന്നും ലഭിച്ചതും ഇല്ല.

ഒടുവുല്‍ ജീവനക്കാര്‍ വീണ്ടും ലേബര്‍ കമ്മീഷനെ സമീപിച്ചു. ഇങ്ങനെ പോയാല്‍ ചാനല്‍ ഡയറക്ടറായ എംകെ മുനീര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യേണ്ടിവരും എന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 26 നകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കണം എന്നായിരുന്നു ലേബര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനിടയാണ് ചാനലിന്റെ പ്രധാന മുഖങ്ങളില്‍ ഒന്നായിരുന്ന വീണ ജോര്‍ജ്ജ് രാജിവച്ചത്. വീണ രാജിവച്ച് ടിവി ന്യൂവില്‍ ആണ് ചേര്‍ന്നത്.

English summary
Due to Salary issues Indiavision employees again started strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X