ശബരിമലയില്‍ ഒരു യുവതി കൂടി എത്തി..... ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഓണ്‍ലൈന്‍ കൂട്ടായ്മ
കൊല്ലം: ഒരു യുവതി കൂടി ശബരിമലയില്‍ പ്രവേശിച്ചെന്ന് അവകാശവാദവുമായി ഫേസ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു ശബരിമലയില്‍ എത്തിയെന്നാണ് അവകാശവാദം. ഓണ്‍ലൈന്‍ കൂട്ടായ്മയായ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വെളിപ്പെടുത്തല്‍. ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. വേഷം മാറിയാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. മഞ്ജു സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. പോലീസ് സുരക്ഷയില്ലായിരുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. മഞ്ജു ഇതിന് മുമ്പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് രംഗത്തെത്തിയിരുന്നു.

മഞ്ജു മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന. അതേസമയം ഇക്കാര്യം പോലീസോ ദേവസ്വം ബോര്‍ഡോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിഷേധം ഭയന്നാവാം വേഷംമാറി എത്തിയതെന്നാണ് സൂചന. പൊതു പണിമുടക്ക് ദിവസം തിരക്ക് കുറവുള്ള അവസരം കണക്കിലെടുത്താണ് ഇവര്‍ വേഷം മാറി എത്തിയത്. പമ്പ മുതല്സന്നിധാനം വരെ അറുപതോളം പ്രവര്‍ത്തകരെ സംഘപരിവാര്‍ നിര്‍ത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയെന്നാണ് മഞ്ജു അവകാശപ്പെടുന്നത്. നേരത്തെ മലകയറാന്‍ എത്തിയതിനെ തുടര്‍ന്ന് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications