Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് നിസാം ദാവൂദ് ഇബ്രഹിമിന്‍റെ ഡി കന്പനിയിലെ കണ്ണി? കാണൂ

തൃശ്ശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ വിവാദ വ്യവസയാി മുഹമ്മദ് നിസാമിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളതായി സംശയം. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിയ്ക്കുകയാണ്.

ഡി കമ്പിനിയുടെ പ്രവര്‍ത്തന മേഖലയുമായി നിസാമിന് ബന്ധമുണ്ടോ എന്നകാര്യമാണ് അന്വേഷിയ്ക്കുന്നത്. ഇന്ത്യയുടെ സമ്പദ് മേഖലയെ തകര്‍ക്കുന്ന തരത്തിലാണ് ഡി കമ്പനിയുടെ പല പ്രവര്‍ത്തനങ്ങളും. കുഴല്‍പ്പണം, മയക്കുമരുന്ന്, ആയുധ കടത്ത്, മാഫിയ പ്രവര്‍ത്തനം എന്നിവയാണ് ഡി കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍ .

ഡി കമ്പനിയിലെ കണ്ണികളുടെ സാമ്പത്തിക സ്രോതസ് മറച്ച് വയ്ക്കാന്‍ സിനിമ ഉള്‍പ്പടെയുള്ള മേഖലകളില്‍ പണം നിക്ഷേപിച്ച് കറുത്ത പണം വെളുപ്പിയ്ക്കുന്നതും പതിവാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കേരളത്തിന് പുറത്തും സൂക്ഷിയ്ക്കുന്ന വ്യക്തിയാണ് നിസാം

ദാവൂദുമായി ബന്ധം

ദാവൂദുമായി ബന്ധം

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി നിസാമിന് ബന്ധമുള്ളതായി സംശയിക്കപ്പെടുന്നു. ഇയാളുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച് ദുരൂഹതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ കരുതുന്നതിനാലാണ് ദാവൂദുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിയ്ക്കുന്നത്

ബീഡി വ്യവസായിയാണത്രേ

ബീഡി വ്യവസായിയാണത്രേ

ബീഡി വ്യവസായി എന്ന പേരിലേയ്ക്ക് മാത്രം ഒതുക്കപ്പെടുമ്പോഴും നിസാമിന്റെ വ്യവസായ ബന്ധങ്ങളും സാമ്പത്തിക ഉറവിടങ്ങളും മാഫിയ ബന്ധങ്ങളും ഇപ്പോഴും അവ്യക്തം

ദാവൂദിന്റെ ഡി കമ്പനി

ദാവൂദിന്റെ ഡി കമ്പനി

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുക എന്ന തരത്തിലാണ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്. കള്ളപ്പണം ഇടപാട്, മയക്കുമരുന്ന് കടത്ത്, എന്നിവ ഉള്‍പ്പടെ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് ഡി കമ്പനി നടത്തുന്നത്

ഡി കമ്പനിയിലെ കണ്ണി?

ഡി കമ്പനിയിലെ കണ്ണി?

ഡി കമ്പനിയിലെ കണ്ണികള്‍ ബ്ളാക്ക് മണി വെളുപ്പിയ്ക്കാന്‍ സിനിമയില്‍ നിക്ഷേപം നടത്താറുണ്ട്. സിനിമാക്കാരുമായി നിസാമിനുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അന്വേഷണത്തിനും സാധ്യതയുണ്ട്

കൊക്കെയ്ന്‍

കൊക്കെയ്ന്‍

നിസാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നാണ് യുവതാരം ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്‌നുമായി പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+