കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപക്ഷ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകരയില്‍ യുഡിഎഫ് പ്രക്ഷോഭത്തിന്‌ തുടക്കമായി

  • By Desk
Google Oneindia Malayalam News

വടകര : നഗര സഭയില്‍ ജനപക്ഷ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകരയില്‍ യുഡിഎഫ് പ്രക്ഷോഭത്തിന്‌ തുടക്കമായി.ക്ഷേമ പെന്‍ഷന്‍ അപാകത പരിഹരിക്കുക, വിധവാ പെന്‍ഷനിലെ അശാസ്ത്രീയമായ സത്യ പ്രസ്താവന പിന്‍വലിക്കുക, ലൈഫ്-പി.എം.എ.വൈ ഭവന പദ്ധതികളിലെ അന്യായമായ നിബന്ധനകള്‍ ഉപേക്ഷിക്കുക, നഗരസഭാ ഓഫീസില്‍ എഞ്ചിനീയറിംഗ് സെക്ഷനില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുക, ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്.നഗരസഭാ പാർട്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ധര്‍ണ്ണ നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം.സി.വടകര ധർണ്ണ ഉൽഘാടനം ചെയ്തു.

udf

നഗരസഭ യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ടി കേളു അധ്യക്ഷത വഹിച്ചു. പി.എസ് രഞ്ജിത്ത് കുമാര്‍, പ്രൊഫ കെ.കെ മഹമൂദ്, പറമ്പത്ത് രാജന്‍, ടി.ഐ നാസര്‍, കെ.കെ ഇബ്രാഹിം ഹാജി, കെ.കെ രാജീവന്‍, എം. ഫൈസല്‍, കെ.സി അക്ബര്‍, നല്ലാടത്ത് രാഘവന്‍, എം. സുരേഷ് ബാബു, റഫീഖ് പി.ടി.കെ, അന്‍സാര്‍ മുകച്ചേരി, എം.പി ഗംഗാധരന്‍, സി ദിഹാര്‍, പി.എം മുസ്തഫ മാസ്റ്റര്‍ എന്നിവർ പ്രസംഗിച്ചു.

കല്‍ക്കരി അഴിമതി കേസ്: മുന്‍ മുഖ്യമന്ത്രിക്ക് മൂന്ന് വര്‍ഷം തടവ്കല്‍ക്കരി അഴിമതി കേസ്: മുന്‍ മുഖ്യമന്ത്രിക്ക് മൂന്ന് വര്‍ഷം തടവ്

English summary
Agitattion for Public needs by UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X