Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്നിപഥ്; 'ഇന്ത്യയുടെ നിലനിൽപ്പിനെ ബാധിക്കുന്ന അജണ്ട സംഘപരിവാർ നടപ്പാക്കാൻ നോക്കിയാൽ എതിർക്കും'

ദില്ലി; അഗ്നിപഥ് പദ്ധതിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി സേനയിൽ സേവനം ചെയ്യണം എന്ന സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന പരിശീലിക്കുന്ന യുവാക്കളെ വഞ്ചിക്കുകയാണ് ബി ജെ പി സർക്കാരെന്ന് കൊടിക്കുന്നിൽ പറഞ്ഞു.നാല് വർഷ സേവനത്തിന് ശേഷം കേവലം ഇരുപത്തിയഞ്ച് ശതമാനം പേർക്ക് മാത്രമേ തുടരാനാവൂ എന്നത് സേനയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന് പകരം അകറ്റിനിർത്തുകയെയുള്ളു. ഒപ്പം തന്നെ സംഘപരിവാറിന് തങ്ങളുടെ അണികളെ ആയുധ പരിശീലനം നടത്തിയെടുക്കാനുള്ള പദ്ധതിയായി അഗ്നിവീർ പദ്ധതി ഉപയോഗിക്കുന്നു എന്നുയർന്ന ആരോപണം ഗുരുതരമായ സ്ഥിതിവിശേഷം ആണ് ഉണ്ടാക്കുക. ഇന്ത്യയുടെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന ഒരു അജണ്ട സംഘ്പരിവാർ നടപ്പാക്കാൻ നോക്കുന്നുവെങ്കിൽ അത് തടയാൻ ഈ രാജ്യത്തെ ഓരോ പൗരനും ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 kodikunnil-suresh--1-792

'അഗ്നിപഥ് പദ്ധതി എന്ന ചെല്ലപ്പേരിൽ ഇന്ത്യയുടെ സുരക്ഷാ സേനകളുടെ അടിത്തറ പോലും തകർത്തുകളയുന്ന മോദി സർക്കാർ രാജ്യത്തിൻ്റെ സുരക്ഷയെപ്പോലും നശിപ്പിക്കുന്നു. വർഷങ്ങളായി സേനയിൽ സേവനം ചെയ്യണം എന്ന സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന പരിശീലിക്കുന്ന യുവാക്കളെ വഞ്ചിക്കുകയാണ് ബി ജെ പി സർക്കാർ.വെറും നാല് വർഷത്തിന് ശേഷം ഒരു വ്യക്തിയുടെ ഏറ്റവും മികച്ച പ്രായം പട്ടാളത്തിൽ നിന്ന് പുറത്ത് പോകേണ്ടി വരുന്നു എന്ന അനിശ്ചിതത്വത്തിൽ ജീവിക്കേണ്ടി വരുന്ന ചെറുപ്പക്കാരെക്കുറിച്ച് ചിന്തിക്കാനോ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനോ കഴിയാത്ത മോദി സർക്കാർ, ചെറുപ്പക്കാരെ മുതലെടുക്കാനും, അവരുടെ ഭാവി നശിപ്പിക്കാനും നടത്തുന്ന ശ്രമം ആയ അഗ്നിപഥ് പദ്ധതി ഉടൻ ഉപേക്ഷിക്കണം.

നാല് വർഷ സേവനത്തിന് ശേഷം കേവലം ഇരുപത്തിയഞ്ച് ശതമാനം പേർക്ക് മാത്രമേ തുടരണമോ എന്നത് സേനയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന് പകരം അകറ്റിനിർത്തുകയെയുള്ളു. ഒപ്പം തന്നെ സംഘപരിവാറിന് തങ്ങളുടെ അണികളെ ആയുധ പരിശീലനം നടത്തിയെടുക്കാനുള്ള പദ്ധതിയായി അഗ്നിവീർ പദ്ധതി ഉപയോഗിക്കുന്നു എന്നുയർന്ന ആരോപണം ഗുരുതരമായ സ്ഥിതിവിശേഷം ആണെന്നും ഇന്ത്യയുടെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന ഒരു അജണ്ട സംഘ്പരിവാർ നടപ്പാക്കാൻ നോക്കുന്നുവെങ്കിൽ അഹ് തടയാൻ ഈ രാജ്യത്തെ ഓരോ പൗരനും ബാധ്യതയുണ്ട്.

'വാശി' ലുക്ക് കൊള്ളാം..സാരിയുടുത്ത് വന്നാൽ കീർത്തിയെ നോക്കിയിരുന്ന് പോകും';വൈറലായി ചിത്രങ്ങൾ

ഒപ്പം തന്നെ ലക്ഷക്കണക്കിന് ഒഴിവുകൾ വിവിധ സുരക്ഷാ സേനകളിൽ ഉള്ളപ്പോഴും, റിക്രൂട്ട്മെൻ്റ് റാലികൾ നടത്തിയിട്ടും നിയമന ഉത്തരവ് നൽകാതെയും കേന്ദ്ര സർക്കാർ യുവജനങ്ങളെ വഞ്ചിച്ചത് സേനയിൽ കരാർ നിയമനം നടപ്പാക്കാൻ ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അഗ്നിപഥ് പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നും രാജ്യവ്യാപക പ്രക്ഷോഭങ്ങളെ നിസ്സാരമായി കാണരുതെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ടു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+