അഗ്നിപഥിനെതിരായ പ്രതിഷേധം യുവാക്കളുടെ വികാരത്തിന്റെ പ്രതിഫലനം; പദ്ധതി പിന്‍വലിക്കണമെന്ന് പിണറായി
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി പദ്ധതി നിര്‍ത്തി വെയ്ക്കാനും പ്രൊഫഷണലുകളുടെ വിമര്‍ശനം പരിഹരിക്കാനും നമ്മുടെ യുവാക്കളുടെ ആശങ്കകള്‍ ശരിയായി പരിഗണിക്കാനും ശ്രമിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പദ്ധതി പിന്‍വലിക്കണം എന്നും പ്രതിഷേധങ്ങള്‍ക്ക് സി പി ഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നുമായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. അതിനിടെ അഗ്‌നിപഥ് പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. പദ്ധതി പിന്‍വലിക്കണമെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവര്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു എന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ
പുതിയ സൈനിക നിയമന പദ്ധതി ദിശയില്ലാത്ത ഒന്നാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കുന്നില്ല എന്നതില്‍ നിസ്സഹായത തോന്നുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താല്‍പര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാതെയാണ് ഇത്തരത്തില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.
അക്രമങ്ങളില്ലാതെ സമാധാനപരമായി ശബ്ദമുയര്‍ത്തണം എന്നും സോണിയ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബീഹാര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ബീഹാറില്‍ ഇന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ ട്രെയിനുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. അതേസമയം പദ്ധതിയുമായി മുന്നോട്ട് എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും സൈനിക മേധാവികളും. തിങ്കളാഴ്ച പദ്ധതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയേക്കും എന്നാണ് സൂചന. കൂടാതെ ജൂണ്‍ 24 ന് വ്യോമസേന അഗ്നിപഥ് പദ്ധതി വഴി ആദ്യ സെലക്ഷന്‍ ട്രയല്‍ നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications