കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഭിക്കുന്നത് അഗ്നിവീര്‍ എന്ന പേര് മാത്രം; സൈനികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്ല: ശിവദാസന്‍ എംപി

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ സൈന്യത്തിൽ താത്കാലിക നിയമനം നടത്താനുള്ള നീക്കത്തിൽ നിന്നും യൂണിയൻ സർക്കാർ പിന്മാറണമെന്ന് സി പി എം നേതാവും രാജ്യസഭ എംപിയുമായി വി ശിവാദാസന്‍. ഇന്ത്യൻ സൈന്യത്തിലേക്ക് ബി ജെ പി സർക്കാർ പ്രഖ്യാപിച്ച താത്കാലിക നിയമന പദ്ധതിയായ അഗ്നിപഥ് രാജ്യമെങ്ങും വ്യാപകമായ യുവജനപ്രതിഷേധത്തിനു വഴി വെച്ചിരിക്കുകയാണ്. രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കരഅത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര

വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവതയെ അപഹസിക്കുന്ന നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന്, സ്ഥിരമായ ഒരു ഉപജീവനമാർഗത്തിന്റെ സുരക്ഷിതത്വം നേടാൻ, വര്ഷങ്ങളായി പരിശീലിക്കുന്ന യുവജനതയെയാണ് ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക.

sivadasansd-

രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിനു , ഇന്ത്യൻ സൈന്യത്തിൽ 1.27 ലക്ഷം ഒഴിവുകൾ ഉണ്ടെന്നു യൂണിയൻ സർക്കാർ മറുപടി നൽകിയിരുന്നു . എന്നാൽ ആ ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിന് പകരം, കരാർ നിയമനങ്ങൾ നടത്തി ചെലവ് ചുരുക്കാനുള്ള സർക്കാർ തീരുമാനം യുവജനങ്ങളിൽ വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യ ഇപ്പോൾ കടന്നു പൊയ്കൊണ്ടിരിക്കുന്ന വലിയ തൊഴിലില്ലായ്മപ്രശ്നം കൂടുതൽ രൂക്ഷമാക്കാനേ ഈ നീക്കം ഉപകരിക്കൂ.കരാർ നിയമനത്തിൽ താത്കാലിക സൈനികരാവുന്ന ഈ ചെറുപ്പക്കാർ, 21 വയസ്സാവുമ്പോൾ സർവീസിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഭാവി ജീവിതം അവരുടെ മുന്നിൽ ചോദ്യച്ചിഹ്നമായി നിൽക്കുകയാണുണ്ടാവുക.

സാധാരണ സൈനികർക്ക് ലഭിക്കുന്ന യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല . 'അഗ്നിവീർ' എന്ന പേര് മാത്രമാണ് അവർക്ക് കിട്ടുന്നത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിനു തന്നെ ഈ പദ്ധതി ദോഷകരമാണ് . ഇത്തരം താത്കാലിക പൊടിക്കൈകൾ വഴി പണം ലാഭിക്കാൻ ശ്രമിക്കുന്നതിനു ഭാവിയിൽ വലിയ വിലയാണ് നൽകേണ്ടി വരുക . രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ് ഈ നീക്കമെന്നു ദീർഘകാലം സൈന്യസേവനം നടത്തി വിരമിച്ച ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
പുരാതന കാലത്തെപ്പോലെ സൈനികരെ കൂലിപ്പടയാളികളാക്കി മാറ്റുകയാണ് ഇത് വഴി ഉണ്ടാവുക എന്നാണ് അവരുടെ അഭിപ്രായം. ആർമിയുടെ കാര്യക്ഷമതയെയും സംഘാടനമികവിനെയും ഈ പദ്ധതി ദോഷകരമായി ബാധിക്കും.

ജനാധിപത്യ സർക്കാരുകൾക്ക് പൂർണമായും വഴങ്ങി പ്രൊഫഷണലിസം കാത്തു സൂക്ഷിച്ച പ്രൗഢമായ പാരമ്പര്യമാണ് ഇന്ത്യൻ സൈന്യത്തിനുള്ളത്. സൈനികർക്കു രാജ്യം നൽകിയ ആദരവും ജീവിതസുരക്ഷിതത്വവും ഈ പ്രൗഢമായ പാരമ്പര്യം സൃഷ്ടിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. അതിനും തുരങ്കം വയ്ക്കുകയാണ് ഈ പദ്ധതി വഴി ബി ജെ പി സർക്കാർ ചെയ്യുന്നത്.

'അഗ്നിവീർ' 'നു ശേഷം "ബാങ്ക് വീർ" , "റയിൽവീർ" ഒക്കെആണ് വരാനിരിക്കുന്നത് . എല്ലാ മേഖലയിലും സ്ഥിരനിയമനം റദ്ദ് ചെയ്ത് കുത്തക കോർപറേറ്റ് കുടുംബങ്ങൾക്ക് കൈമാറുക എന്നതാണ് ബി ജെ പി സർക്കാരിന്റെ നയം. എല്ലാ അർത്ഥത്തിലും ദേശവിരുദ്ധമായ ഈ പദ്ധതി പിൻവലിക്കാൻ യൂണിയൻ സർക്കാർ തയ്യാറാകണം. ഒഴിവുള്ള തസ്‌തികകളിൽ സമയബന്ധിതമായി സ്ഥിരംനിയമനം നടത്തണം എന്നാവശ്യപ്പെട്ട് യൂണിയൻ പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ്സിങ്ങിന് കത്ത് നൽകിയെന്നും വി ശിവദാസന്‍ എംപി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
agnipath scheme: Rajya Sabha MP V Sivadasan criticizes Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X