കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് വേണ്ടിയാണ് സര്‍ക്കാര്‍ കൂലി കൂട്ടിയ നാടകം കളിച്ചതെന്ന് തോട്ടം ഉടമകള്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായി മാത്രമാണ് കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചതെന്ന് തോട്ടം ഉടമകളുടെ സംഘടന. നിലവിലെ സാഹചര്യത്തില്‍ കൂലി വര്‍ദ്ധിപ്പിക്കുന്നതും ബോണസ് നല്‍കുന്നതും പ്രായോഗികമല്ല. കൂലി വര്‍ദ്ധിപ്പിക്കാത്തതിന്റെ പേരില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങിയാല്‍ അതിനെ നേരിടുമെന്നും തോട്ടം ഉടമകള്‍ പറഞ്ഞു.

തേയിലയുടേയും റബ്ബറിന്റേയും വിലവര്‍ദ്ധിപ്പിക്കാതെ കൂലി വര്‍ദ്ധന ഒരുതരത്തിലും നടക്കില്ലെന്നാണ് തോട്ടം ഉടമകളുടെ പക്ഷം.

munnar

കൂലി വര്‍ദ്ധിപ്പിക്കാനുള്ള സെറ്റില്‍മെന്റ് കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും നാലുവര്‍ഷമാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം തിങ്കളാഴ്ചത്തെ പിഎല്‍സി യോഗത്തില്‍ ഉന്നയിക്കും. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അവരുടെ രീതിയില്‍ മുന്നോട്ട് പോകാമെന്നും തോട്ടം ഉടമകള്‍ പറഞ്ഞു.

കൂലിയും ബോണസും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ രണ്ടാഴ്ച നടത്തിയ രാപ്പകല്‍ സമരത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതുതന്നെ. അന്ന് സര്‍ക്കാര്‍ തോട്ടം തൊഴിലാളികളുമായും തോട്ടം ഉടമകളുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കൂലി വര്‍ദ്ധനവിനും ബോണസിനും ധാരണയായത്.

എന്നാല്‍ തോട്ടം ഉടമകള്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുകയാണ് ഉടമകളെ ധാരണയില്‍ നിന്നും പിന്‍മാറാന്‍ ആനുവദിക്കില്ലെന്നും മന്ത്രി ഷിബു ബോബിജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും അടങ്ങിയ വേദിയില്‍ വച്ചാണ് തീരുമാനമുണ്ടായത്. അതില്‍ നിന്നും പിന്‍മാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തങ്ങളോട് കാണിച്ചത് ചതിയാണെന്നും ഇനി സമരം സെക്രട്ടറിയേറ്റ് പടിക്കലാക്കുമെന്നും തോട്ടം തൊഴിലാളി സമര നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ ഒറ്റക്കാവില്ല ഇനി സമരം ചെയ്യുക എന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

English summary
The plantation owner's association on Sunday said that they had agreed to hike the wages of plantaion workers to help the government in the local body polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X