പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിൽ, മോഹൻലാലിനെ അഭിനന്ദിച്ച് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ
കൊച്ചി: വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ എളമക്കരയിലെ വീട്ടിലെ പറമ്പില്‍ പച്ചക്കൃഷി കൃഷി ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ട പച്ചക്കറികള്‍ അവിടെ നിന്നാണ് തയ്യാറാക്കുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ് എന്ന് വിഎസ് സുനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

വിഎസ് സുനിൽ കുമാറിന്റെ പ്രതികരണം: ' സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തൻ്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം. സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടന വിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്.
Recommended Video

നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു. ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്.
കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ'.












Click it and Unblock the Notifications