Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷി വകുപ്പിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു, ആര്‍ ഹേലിയെ അനുസ്മരിച്ച് വിഎസ് സുനില്‍ കുമാര്‍

ആലപ്പുഴ: അന്തരിച്ച കാര്‍ഷിക വിദഗ്ധന്‍ ആര്‍ ഹേലിയെ അനുസ്മരിച്ച് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കേരളത്തിൻ്റെ കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനായിരുന്നു പ്രൊഫ. ആർ ഹേലിയെന്ന് സുനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ''പ്രിയപ്പെട്ട ഹേലി സാറിൻ്റെ മരണ വാർത്ത അതീവ വേദനയോടെയാണ് ശ്രവിച്ചത്. കേരളത്തിൻ്റെ കാർഷിക മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രൊഫ. ആർ ഹേലി, ശാസ്ത്രീയമായ കൃഷിരീതികൾ പ്രായോഗികവത്കരിച്ച് ജനകീയമാക്കിയ മഹത് വ്യക്തിത്വമാണ്.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

സ: വി.വി രാഘവൻ കൃഷി വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ഹേലി സാർ, കൃഷി വകുപ്പിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. Phd ഇല്ലെങ്കിലും ജനങ്ങൾ ഡോക്ടറേറ്റ് കൊടുത്ത ഉദ്യോഗസ്ഥനാണ് ഹേലി സാർ എന്ന് സ: വി.വി പറയുമായിരുന്നു. കൃഷി ഉദ്യോഗസ്ഥർക്ക് മാതൃകയാക്കേണ്ട വ്യക്തിയാണ് ഹേലി സാർ.

death

കേരളത്തിൽ ആദ്യമായി കൃഷി ഭവനുകൾ ആരംഭിക്കുന്നതിലും ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം ജനകീയമാക്കുന്നതിലും സ: വി.വി രാഘവനൊപ്പം ചേർന്ന് പ്രവർത്തിച്ച ഹേലി സാർ, കൃഷി വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോ ചലനാത്മകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. F I B യിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചതും അദ്ദേഹമാണ്.

ഹേലി സാറുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ട്. 2016ൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി ഞാൻ ചുമതലയേറ്റശേഷം കേരളത്തിൻ്റെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് പദ്ധതികൾ തയ്യാറാക്കുമ്പോഴെല്ലാം അദ്ദേഹം ഉപദേശ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്നു. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്ന അദ്ദേഹം, ഒരു കാരണവരെപ്പോലെ സ്നേഹവാത്സല്യങ്ങൾ പകർന്നു നൽകിയ ഒരു കുടുംബാംഗം കൂടിയാണ്. പ്രിയപ്പെട്ട ഹേലി സാറിൻ്റെ വേർപാടിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സന്തപ്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു''.

Recommended Video

cmsvideo
    Death Toll Surges to 5 in Tamil Nadu, Electricity Supply Remains Disrupted | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+