കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക പാക്കേജ് കുന്നുമ്മൽ ബ്ലോക്കിൽ ഉടൻ നടപ്പിലാക്കണമെന്ന് സിപിഐഎം ഏരിയാ സമ്മേളനം

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യപിച്ച കാർഷിക പാക്കേജ് കുന്നുമ്മൽ ബ്ലോക്കിൽ ഉടൻ നടപ്പിലാക്കണമെന്ന് സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കുന്നുമ്മൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളെയും പേരാമ്പ്ര, നാദാപുരം ബ്ലോക്ക്പഞ്ചായത്തുകളെയും കാർഷിക പാക്കേജ് നടപ്പിലാക്കുന്ന പൈലറ്റ് പഞ്ചായത്തുകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് നൽകിയിട്ടും മനസ്സിലാക്കിയില്ല.. ചീഫ് സെക്രട്ടറിക്കെതിരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകിയിട്ടും മനസ്സിലാക്കിയില്ല.. ചീഫ് സെക്രട്ടറിക്കെതിരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തരിശുരഹിത കൃഷി, സംഘ ക്യഷി, ജൈവ ക്യഷി എന്നിവകുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തു നടപ്പാക്കി വരുന്നുണ്ട്. സമൃദ്ധമായി നാളീകേരം വിളയുന്ന ഈ മേഖലയിൽ നിന്ന് പിന്മാറുന്ന അവസ്ഥയാണ് നിലവിൽ .എന്നാൽ നാളീകേര കർഷകർക്ക് ഏറെ പ്രതി ക്ഷ നല്കിയ പദ്ധതിയായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആരംഭിച്ച വേളം പഞ്ചായത്തിലെ മണിമലയിൽ ആരംഭിച്ച കുറ്റ്യാടി നാളീകേര പാർക്ക്, നാളീകേര കർഷകർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നാളീകേര പാർക്ക്ആരംഭിക്കുന്നതോടെ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാണിച്ചു.

cpim

ഏരിയയിലെ നരിപ്പറ്റ പഞ്ചായത്തു മുതൽ മരുതോങ്കര പഞ്ചായത്തു വരെ പരന്ന കിടക്കുന്ന സർക്കാർ നിബിഢ വനങ്ങളോട് ചേർന്നു കിടക്കുന്ന സമൃദ്ധമായ ക്യഷി ഭൂമിവന്യമൃഗശല്യം കാരണവും കാലാവസ്ഥയിലെ വ്യതിയാനവും കാരണം കർഷകർ ക്യഷിയും ക്യഷി ഭൂമിയും ഉപേക്ഷിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.


സർക്കാർ പ്രഖ്യാപിച്ച കാർഷിക പാക്കേജ്വദ്ധതികാലതാമസമില്ലാതെ നടപ്പാക്കുക വഴി കാർഷിക മേഖലയെ സംരക്ഷിക്കുവാൻ കഴിയുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സി എച്ച് പൊക്കൻ നഗറിൽ പ്രതിനിധി സമ്മേളനം സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു കെ വി കുഞ്ഞിരാമൻ പതാക ഉയർത്തി.

കെ കെ ദിനേശൻ താത്ക്കാലിക അധ്യക്ഷനായി.എ എം റഷീദ് രക്തസാക്ഷി പ്രതിജ്ഞയും കെ സജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടരി കെ, കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ കെ ദിനേശൻ, പി ജി ജോർജ്ജ്, കെ കെ സുരേഷ്, കെ എം സതി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ജില്ലാ സെക്രട്ടരി പി മോഹനൻ, സെക്രട്ടരിയേറ്റ് അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി, സി ഭാസ്കരൻ ,ജില്ലാ കമ്മറ്റി അംഗങ്ങളായ കെ കെ ലതിക, കെ കെ ദിനേശൻ എന്നിവർ പങ്കെടുത്തു.കുന്നുമ്മൽ കണാരൻ സ്വാഗതം പറഞ്ഞു.

ഞയറാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. തിങ്കളാഴ്ച വൈകുന്നേരം നീലേച്ചു കുന്നിൽ നിന്ന് റെഡ് വളണ്ടിയർമാർച്ചും ബഹുജന മാർച്ചും ആരംഭിച്ചും കെ കെ കുഞ്ഞിച്ചാത്തു നഗറിൽ നടക്കുന്ന പൊത സംമ്മേളനം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.മന്ത്രി കെ ടി ജലീൽ, പി മോഹനൻ എന്നിവർ സംസാരിക്കും.

English summary
Agricultural package should be implemented soon-CPIM conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X