പൈനാപ്പിളും കപ്പയും സംഭരിക്കാന്‍ കൃഷിവകുപ്പ്, സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിന് സൗജന്യ പച്ചക്കറിവിത്ത്
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന കപ്പ, പൈനാപ്പിൾ കർഷകർക്ക് ആശ്വസ നടപടികളുമായി കൃഷി വകുപ്പ്. പൈനാപ്പിളും കപ്പയും കൃഷിവകുപ്പ് സംഭരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ പച്ചക്കറികൾ പരമാവധി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. വിശദാംശങ്ങൾ...

70 ലക്ഷം കുടുംബങ്ങൾക്ക്
കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍ കണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന കൃഷി വകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഓണം സീസണ്‍ മുന്നില്‍ കണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണീ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന് ഒരുമുറം പച്ചക്കറി
കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയം പ്രായോഗികമാക്കുന്നത് കൂടി ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും.

മികച്ച നേട്ടം
കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാര്‍ഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിച്ചിരുന്നു. ഇത് വര്‍ധിപ്പിക്കാനും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.

വിപണി ഇടപെടൽ ശക്തമാക്കും
കാര്‍ഷിക ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്‍പ്പന്നങ്ങളുടേയും ഉത്പാദനം ഈ സീസണില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പൈനാപ്പിള്‍ പോലെയുള്ള കയറ്റുമതി ഉത്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങല്‍ല നിയന്ത്രണങ്ങള്‍ കാരണം കയറ്റി അയക്കാന്‍ സാധിക്കുന്നില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

കപ്പയും പൈനാപ്പിളും സംഭരിക്കും
ലോക്ഡൗണ്‍ സാഹചര്യത്തില്‍ കെതച്ചക്ക വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് വാഴക്കുളം അഗ്രോ പ്രൊസസ്സിംഗ് കമ്പനി വഴി സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇതിനകം 31 ടണ്‍ പൈനാപ്പിള്‍ സംഭരിച്ചു കഴിഞ്ഞു. കപ്പയും ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. കൃഷിവകുപ്പിന്റെ അടിസ്ഥാന വില പദ്ധതി പ്രകാരം അംഗങ്ങളായിട്ടുള്ളവര്‍ക്ക് അടിസ്ഥാന വില ലഭിക്കും. വിശദ വിവരത്തിന് ജില്ലാ തലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍: 9447860263












Click it and Unblock the Notifications