'വാതിൽ തുറന്ന് കിടന്നിരുന്നു.. ഹൻസിക ഓടി പോയി അടച്ചു,';രാത്രി വീട്ടിൽ നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്ണ
തിരുവനന്തപുരം; യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഓസീസ് ടാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ രാത്രി നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞത്.ശരിക്കും അയാൾ സൈക്കോ പോലെയാണെന്നും വീട്ടിലുള്ളവർ ശരിക്കും പേടിച്ച് പോയെന്നും ദിയ പറയുന്നു. യുവാവ് മതിലു ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതിൽ പൂട്ടിയിരുന്നില്ലെന്നും ദിയ വെളിപ്പെടുത്തുന്നു.

ബെംഗളൂരുവിൽ നിന്ന്
അന്ന് വൈകീട്ടാണ് ഞാനും ഇഷാനിയും ബെംഗളൂരുവിൽ നിന്നെത്തിയത്. ഞങ്ങൾ ഒരാഴ്ചയോളം ഇവിടെ ഇല്ലായിരുന്നു. ആ ആഴ്ചയിൽ ഇങ്ങനൊന്നും സംഭവിച്ചിട്ടുമില്ല. ഞാനും ഇഷാനിയും വന്നിറങ്ങിയ സമയത്താണ് ഇതെല്ലാം നടക്കുന്നത്.സംഭവം നടക്കുമ്പോൾ ഞാൻ രാത്രി ഇവിടെ കൊറിയോഗ്രാഫറായ ബിബിൻ ചേട്ടനോട് സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു.

താഴെ പ്രശ്നമുണ്ടെന്ന്
അപ്പോഴാണ് പുറകിൽ നിന്ന് വന്ന് ഹൻസിക വിളിച്ച് പറയുന്നത് താഴെ ഒരു പ്രശ്നമുണ്ടെന്ന്. ആദ്യം തനിക്കൊന്നും മനസിലായിരുന്നില്ല. ഫോൺ കട്ട് ചെയ്ത് വന്നപ്പോഴാണ് അവൾ പറഞ്ഞത് ഒരാൾ താഴെ നിൽക്കുന്നുണ്ടെന്ന്.
താഴെ നോക്കിയപ്പോൾ ഒരു സഹോദരൻ ഗേറ്റിൽ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോൾ തന്നെ ശരിക്കും ഞാൻ പേടിച്ചുപോയി. ഇതാരാണെന്ന് ഹൻസികയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അവൾ പറഞ്ഞത്.

സൈക്കോ മൂവി പോലെ
അവിടെ അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അമ്മ ആരാണെന്ന് ചോദിച്ചു. എന്നാൽ അയാളെന്തൊക്കെയോ പറയുവായിരുന്നു. ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ അയാൾ പറഞ്ഞോണ്ടിരുന്നു. ചില തമിഴ് സൈക്കോ മൂവികളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥയായിരുന്നു. ശരിക്കും ഞങ്ങളെല്ലാവരും പേടിച്ച് പോയി.
ഉടൻ തന്നെ അച്ഛനോട് കാര്യം പറഞ്ഞു.

അച്ഛൻ സംസാരിച്ചത്
അച്ഛൻ മുറ്റത്ത് ഇറങ്ങി പോകുന്നതിന് പകരം മുകളിൽ അയാളോട് കാഷ്വലായി സംസാരിച്ചു.അയാൾക്ക് ബോധമില്ലെന്ന് ഞങ്ങൾക്ക് മനസിലായി. അച്ഛൻ അയാളോട് കൂളായാണ്സംസാരിച്ചത്. അയാള്‍ ചിരിച്ച് കൊണ്ടാണ് മറുപടി പറയുന്നത്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഗെയ്റ്റ് തുറക്ക് അകത്ത് വന്ന് പറയാം എന്നാണ് പറയുന്നത്.

അയാൾ ഗെയ്റ്റ് എടുത്ത് ചാടി
ഗെയ്റ്റ് തുറന്നില്ലേങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ അങ്ങനെയെങ്കിൽ മതില് ചാടി കടക്കുമെന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു.അപ്പോൾ അച്ഛൻ ചിരിച്ച് കൊണ്ട് തന്നെ ഓഹോ നീ ചാടുവോ എന്ന് ചോദിച്ചു. അയാൾ ഗേറ്റ് ചാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എങ്ങനെ ചാടാനാണ്. എന്നാൽ അച്ഛൻ ചോദിച്ച് കഴിഞ്ഞപ്പോൾ തന്നെ അയാൾ എടുത്ത് ചാടി.

ഹൻസിക പൂട്ടി
അപ്പോഴേക്കും ഞങ്ങളെല്ലാവരും ശരിക്ക് പേടിച്ചു. കാരണം താഴെ ഒരു വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. മാത്രമല്ല ഇയാളുടെ കയ്യിൽ ആസിഡോ ബോംബോ ഉണ്ടോ എന്ന് ആർക്കറിയാം'.മെയിൻ ഡോർ അടച്ചിടുന്നുവെങ്കിലും സൈഡ് ഡോർ പൂട്ടിയിരുന്നില്ല.
ഹൻസിക പെട്ടന്നു തന്നെ പോയി സൈഡ് ഡോർ പൂട്ടി.

പിടിച്ച് വലിക്കാൻ തുടങ്ങി
അയാൾ പൂട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ പൊലീസിനെ വിളിച്ചു. ചില പാർട്ടിക്കാരേയും വിളിച്ചു. ഈ സമയത്ത് നോക്കിയപ്പോൾ അയാൾ വീടിന് പുറത്തുകൂടെ നടക്കുന്നത് കാണാമായിരുന്നു.
ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ ഇയാൾ മൊബൈൽ ഫോണിൽ പാട്ടുവച്ച് അവിെട ഇരുന്ന് ആസ്വദിക്കുവായിരുന്നു.

അഹാനയുടെ ഫാനാണെന്ന്
കുറച്ചോടെ കഴിഞ്ഞപ്പോൾ പൊലീസു ഒക്കെ വന്നു. അവരും മതിലു ചാടേണ്ടി വന്നു ലോക്ക് തുറ. കാരണം മതിലിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു. പിടിച്ചപ്പോൾ ഇയാള്‍ പറഞ്ഞു, അഹാനയുടെ ഫാൻ ആണെന്ന്. ഏത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം,ദിയ പറഞ്ഞു.
ജയസൂര്യ എന്റെ പിന്നാലെയായിരുന്നു, സ്റ്റാറായപ്പോള്‍ എന്നോട് തനി സ്വഭാവം കാണിച്ചെന്ന് ഡാന്‍സര്‍ തമ്പി!

വീടിനുമുന്നിൽ
മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിൽ ഉൾ അക്ബറാണ് കൃഷ്ണകുമാറിന്റെ തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള വീട്ടില്‍ രാത്രിയോടെ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇയാൾ അഹാനയെ കാണാൻ വന്നതാണെന്നാണ് പറഞ്ഞതാ. സംഭവസമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല.

കഞ്ചാവ് ലഹരി
അതേസമയം യുവാവ് കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തുവാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്പര്യമില്ലെന്നാണ് വീട്ടുകാർ അറിയിച്ചതത്രേ.

രാഷ്ട്രീയ വൈരാഗ്യമല്ലെന്ന്
ബിജെപി അനുകൂലിയായ കൃഷ്ണകുമാറിനെതിരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അതിക്രമം നടത്തിയതെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ഇതിനെ പോലീസ് തള്ളി. ഇയാൾക്ക് മാനസിക അസ്വസ്ഥ്യമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം
അഴീക്കോട് ഷാജിയെ പൂട്ടാന്‍ നികേഷ് കുമാറില്ല? എം പ്രകാശനെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ്